- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്മജ വേണുഗോപാൽ എതിർ സ്ഥാനാർത്ഥി; ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാൻ പോയി,അത് എന്റെ ഇഷ്ടം'; തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല; ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നും സുരേഷ്ഗോപി
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പത്മജ വേണുഗോപാൽ തന്റെ എതിർസ്ഥാനാർത്ഥിയാണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കിൽ മത്സരം അതിലെ അനിവാര്യതയാണെങ്കിൽ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
'പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാൻ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി പകരാൻ വേണ്ടി അവർക്കൊപ്പം ഞാൻ പോയി. അവർക്ക് വേണ്ടി ഈ മണ്ഡലത്തിൽ ഞാൻ പൊരുതുന്നു' സുരേഷ് ഗോപി പറഞ്ഞു.
ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരും കോട്ടവും തട്ടില്ല.- സുരേഷ് ഗോപി പറഞ്ഞു.ശബരിമല വിഷയത്തിൽ സർക്കാരിനെ സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു.അഞ്ച് വർഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചിട്ടുണ്ടെന്നും, ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസങ്ങളെ തകർക്കാൻ വരികയാണെങ്കിൽ, അങ്ങനെ തകർക്കാൻ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ