- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗ്ദാനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങി; പരിഭവത്തോടെ സുരേഷ് ഗോപി; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നു താരം
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്നു നടൻ സുരേഷ് ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളെ താരം അറിയിച്ചു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്കു സുപ്രധാന സ്ഥാനം ലഭിക്കുമെന്നു വ്യാപക പ്രചാരണം ഉണ്ടായിരുന്നു. കേന്ദ്രസഹമന
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്നു നടൻ സുരേഷ് ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളെ താരം അറിയിച്ചു.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്കു സുപ്രധാന സ്ഥാനം ലഭിക്കുമെന്നു വ്യാപക പ്രചാരണം ഉണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിയുടെ പദവിയുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും സുരേഷ് ഗോപിക്കു നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
എന്നാൽ, ഇതൊക്കെ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിച്ചതോടെയാണു നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം വേണ്ടെന്ന നിലപാടിലേക്കു സുരേഷ് ഗോപി എത്തിയതെന്നാണു സൂചന.
സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിക്കാനുള്ള നീക്കമായിരുന്നു ബിജെപിക്ക്. എന്നാൽ, താരത്തിന്റെ നിലപാട് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനായി സുരേഷ് ഗോപി പ്രചാരണം നടത്തിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ സുരേഷ് ഗോപിയെ എൻ.എഫ്.ഡി.സി ചെയർമാനായി നിയമിക്കുമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ സുരേഷ് ഗോപിയും മാദ്ധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. തുടർന്ന് ഡൽഹിയിലെത്തിയ സുരേഷ് ഗോപി അരുൺ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടിരുന്നു. എന്നാൽ മാസങ്ങൾ ഇത്രയായിട്ടും നിയമനത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. എന്നാൽ വാർത്തകളോട് ബിജെപി നേതാക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.