- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് സുരേഷ് ഗോപി എത്തുമെന്ന് അറിയിച്ചു; ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ നടൻ എത്തിയില്ല; സരോജിനിയമ്മയുടെ കാത്തിരുപ്പ് വെറുതേയായി; ഉടൻ എത്തുമെന്ന് അറിയിച്ച് രാജ്യസഭാ എംപി
ആലപ്പുഴ: മനസിൽ നന്മ കാത്തുസൂക്ഷിക്കുന്ന കലാകാരനാണ് സുരേഷ് ഗോപിയെന്നത് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഇക്കാര്യം അദ്ദേഹത്തിന്റെ പൂർവ്വകാല പ്രവർത്തികൾ കൊണ്ട് എല്ലാവർക്കും അറിവുള്ളതാണ്. ഇന്നലെ മാതൃദിനത്തിൽ താരം എത്തുമെന്നതുംകാത്ത് ഒരു വയോധികമാതാവ് കാത്തിരുന്നു. ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസിയായ സരോജിനിയമ്മയാണ് താരത്തെ കാണാൻ കാത്തിരുന്നത്. എന്നാൽ, ഹെലികോപ്ടർ ഇറങ്ങാൻ സ്ഥലം ഇല്ലാത്തതിനാൽ നടന് എത്താൻ സാധിച്ചില്ല. ഇതോടെ സരോജിനിയുടെ ആഗ്രഹം ഇന്നലെ സഫലമായില്ല. മരിക്കുന്നതിനു മുൻപു തനിക്കു നടൻ സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ശാന്തി മന്ദിരത്തിലെ സ്ഥിരം സന്ദർശകനായ സിനിമാ സംവിധായകൻ ഗഫൂർ ഇല്യാസാണു ദൃശ്യം പകർത്തിയത്. ഗഫൂർ ഇല്യാസിന്റെ ഫേസ് ബുക്ക് പേജിൽ ആഡ് ചെയ്ത ഈ വീഡിയോ രണ്ടരലക്ഷംപേർ കാണുകയും രണ്ടായിരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തപ്പോൾ വാർത്ത സുരേഷ് ഗോപിയുടെ ചെവിയിലുമെത്തി.
ആലപ്പുഴ: മനസിൽ നന്മ കാത്തുസൂക്ഷിക്കുന്ന കലാകാരനാണ് സുരേഷ് ഗോപിയെന്നത് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഇക്കാര്യം അദ്ദേഹത്തിന്റെ പൂർവ്വകാല പ്രവർത്തികൾ കൊണ്ട് എല്ലാവർക്കും അറിവുള്ളതാണ്. ഇന്നലെ മാതൃദിനത്തിൽ താരം എത്തുമെന്നതുംകാത്ത് ഒരു വയോധികമാതാവ് കാത്തിരുന്നു. ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസിയായ സരോജിനിയമ്മയാണ് താരത്തെ കാണാൻ കാത്തിരുന്നത്. എന്നാൽ, ഹെലികോപ്ടർ ഇറങ്ങാൻ സ്ഥലം ഇല്ലാത്തതിനാൽ നടന് എത്താൻ സാധിച്ചില്ല. ഇതോടെ സരോജിനിയുടെ ആഗ്രഹം ഇന്നലെ സഫലമായില്ല.
മരിക്കുന്നതിനു മുൻപു തനിക്കു നടൻ സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ശാന്തി മന്ദിരത്തിലെ സ്ഥിരം സന്ദർശകനായ സിനിമാ സംവിധായകൻ ഗഫൂർ ഇല്യാസാണു ദൃശ്യം പകർത്തിയത്. ഗഫൂർ ഇല്യാസിന്റെ ഫേസ് ബുക്ക് പേജിൽ ആഡ് ചെയ്ത ഈ വീഡിയോ രണ്ടരലക്ഷംപേർ കാണുകയും രണ്ടായിരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തപ്പോൾ വാർത്ത സുരേഷ് ഗോപിയുടെ ചെവിയിലുമെത്തി. ഇതോടെ അമ്മയെക്കാണാൻ താൻ എത്തുമെന്ന് ഗഫൂറിനെ സുരേഷ് ഗോപി എംപി വിളിച്ചറിയിക്കുകയായിരുന്നു.
ഇന്നലെ എത്തുമെന്നാണ് താരം അറിയിച്ചിരുന്നത്. സരോജിനിയമ്മ ഉൾപ്പെടെയുള്ള അന്തേവാസികളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഹെലികോപ്റ്റർ ലാൻഡിങ്ങിനു സൗകര്യം ലഭിക്കാത്തതിനെ തുടർന്നു പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിയതായി മാനേജർ സിനോജ് അറിയിച്ചു. ചേർത്തല എസ്എൻ കോളജ് മൈതാനത്തു സൗകര്യം ലഭിച്ചെങ്കിലും റോഡ് മാർഗം ആലപ്പുഴയിലെത്തുന്നതിന് ഏറെ സമയമെടുക്കുന്നതിനാൽ അതിനു മുതിർന്നില്ല.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കുള്ളതുകൊണ്ടാണ് താരം എത്താതിരുന്നത്. കഴിഞ്ഞു സുരേഷ് ഗോപി ശാന്തിമന്ദിരത്തിൽ എത്തുമെന്നും മാനേജർ പറഞ്ഞു. അതേസമയം ആലപ്പുഴയിൽ സുരേഷ് ഗോപിയുടെ ഹെലികോപ്റ്റർ ലാൻഡിങ്ങിനുള്ള അനുവാദം ചോദിച്ചിരുന്നില്ലെന്നും ചേർത്തല എസ്എൻ കോളജ് മൈതാനത്ത് ലാൻഡിങ് അനുവദിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ പറഞ്ഞു. എന്തായാലും സരോജിനിയമ്മയുടെ ആഗ്രഹം നിറവേറ്റാൻ താരം എത്തുമെന്ന് തന്നെയാണ് ശാന്തിമന്ദിരത്തിലെ അന്തേവാസികളും വിശ്വസിക്കുന്നത്.