- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താടിയും നീട്ടിവളർത്തിയ മുടിയും; വാച്ച് റിപ്പയറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം; വേറിട്ട ലുക്കുമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; പോസ്റ്റർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ താരങ്ങൾ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ 251 മത്തെ ചിത്രത്തിന്റെ കാര്യക്ടർ റിവീലിങ്ങ് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപിയുടെ പിറന്നാളാണ് നാളെ. ആഘോഷത്തിന് മാറ്റ്കൂട്ടിയാണ് പോ്സ്റ്റർ എത്തിയിരിക്കുന്നത്.രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല.
വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താടിയും നീട്ടിവളർത്തിയ മുടിയും. വലതുകൈയിൽ വലിയൊരു ടാറ്റുവും ഉണ്ട്. വാച്ച് റിപ്പയറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം.ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവർത്തകർ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ അവതരിപ്പിച്ചത്.
എതിറിയൽ എന്റർടെയ്ന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്. നേരത്തെ 'ജീം ബൂം ബാ' എന്ന ചിത്രം ഒരുക്കിയ രാഹുൽ രാമചന്ദ്രൻ ആണ് സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്.
സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. നിഥിൻ രൺജി പണിക്കരുടെ കാവൽ, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പൻ, ജോഷിയുടെ പാപ്പൻ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ