- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖത്തുള്ളത് മാസ്‌കാണോ അതോ താടിയാണോ എന്ന ഉപരാഷ്ട്രപതിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിൽ എല്ലാമുണ്ട്; സിനിമാ തിരക്കുകളിൽ വീണ്ടും സജീവമാകാൻ നടന് അതിയായ ആഗ്രഹം; രാജ്യസഭയിലെ ടേം തീർന്നാൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിജെപിയോട് അഭ്യർത്ഥിച്ച് നടൻ; സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താൻ സുരേഷ് ഗോപി
ന്യൂഡൽഹി: സിനിമാ തിരക്കുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യസഭയിലെ കാലാവധി തീർന്നാൽ തന്നെ വീണ്ടും എംപിയാക്കേണ്ടതില്ലെന്നും സുരേഷ് ഗോപിയുടെ അഭ്യർത്ഥന. ബിജെപി കേന്ദ്ര നേതൃത്വത്തെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യസഭയിൽ അസാധാരണ പ്രകടനമാണ് സുരേഷ് ഗോപി നടത്തുന്നത്. കേരളത്തിലെ പ്രശ്‌നങ്ങൾ സജീവമായി ഉന്നയിച്ച് കയ്യടിയും നേടുന്നു. നോമിനേറ്റഡ് അംഗത്തിന്റെ ഈ ഇടപെടലുകൾ ദേശീയ മാധ്യമങ്ങളും ചർച്ചയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് ഒരു ടേം കൂടി നൽകാൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ഇതിനിടെയാണ് ഒഴിവാക്കിയാൽ നന്നായിരുന്നു എന്ന നടന്റെ ആഗ്രഹ പ്രകടനം.
സിനിമയിൽ സുരേഷ് ഗോപിക്ക് നിരവധി അവസരങ്ങൾ ഉണ്ട്. പത്തിലധികം സിനിമകളിൽ കരാർ ഒപ്പിട്ടു. അഭിനയ തിരക്കുകൾ കാരണം പാർലമെന്ററീ നടപടികളിൽ ശ്രദ്ധിക്കാൻ കഴിയുമോ എന്ന ആശങ്ക സുരേഷ് ഗോപിക്കുണ്ട്. ബിജെപി നേതൃത്വം ആവശ്യപ്പെടുന്ന മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാമെന്നും എംപിയെന്ന നിലയിലെ പ്രവർത്തനത്തിൽ നിന്ന് മാറ്റണമെന്നുമാണ് അഭ്യർത്ഥന. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. നോമിനേറ്റഡ് അംഗമായി തന്നെ സുരേഷ് ഗോപിയെ സഭയിൽ നിലനിർത്താനാണ് മോദിയുടെ ആഗ്രഹം. കേരളത്തിൽ അത് ബിജെപിക്ക് ഗുണകരമാകുമെന്നും വിലയിരുത്തുന്നു. തൃശൂരിലും മറ്റും എംപി ഫണ്ടിന്റെ സമർത്ഥമായ വിനിയോഗം സുരേഷ് ഗോപി നടത്തിയിരുന്നു.
രാജ്യസഭയിൽ നല്ല പേര് സുരേഷ് ഗോപിക്കുണ്ട്. ഈ സമയത്ത് മെമ്പർ എന്ന നിലയിലെ പ്രവർത്തനം അവസാനിപ്പിച്ചാൽ അത് വ്യക്തിപരമായി നല്ലതാകുമെന്ന ചിന്തയും സുരേഷ് ഗോപിക്കുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് രാജ്യസഭയിൽ നിന്ന് മാറാനുള്ള താൽപ്പര്യം സുരേഷ് ഗോപി മുന്നോട്ട് വയ്ക്കുന്നത്. ആദിവാസികൾക്കായി രാജ്യസഭയിൽ തകർപ്പൻ പ്രസംഗം കാഴ്ചവെച്ച സുരേഷ്ഗോപിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. മോദി അടക്കം ഇത് ശ്രദ്ധിക്കുകയും ചെയ്തു. അതിനു പിന്നാലെ രാജ്യസഭയിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം കൂടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സുരേഷ് ഗോപിയുടെ പുതിയ ലുക്കിൽ സഭയുടെ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡുവിന് ഒരു സംശയമുണ്ടായി. അതദ്ദേഹം സുരേഷ് ഗോപിയോട് തന്നെ ചോദിക്കുകയും ചെയ്തു. ആ വീഡിയോയാണ് ചർച്ചയായത്. സിനിമയോടുള്ള സുരേഷ് ഗോപിയുടെ താൽപ്പര്യം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ
സഭയിൽ സുരേഷ് ഗോപിയുടെ താടി കണ്ട് വെങ്കയ്യ നായിഡുവിന് അദ്ദേഹത്തിന്റെ മുഖത്തുള്ളത് മാസ്‌കാണോ അതോ താടിയാണോ എന്നതിൽ ആശയക്കുഴപ്പമുണ്ടായി. ആ ആശയക്കുഴപ്പം തീർക്കാൻ അത് സുരേഷ് ഗോപിയോട് തന്നെ കാര്യം തിരക്കി. മുഖത്തുള്ളത് മാസ്‌കാണോ അതോ താടിയാണോ എന്ന്? അദ്ദേഹത്തിന്റെ ഈ ചോദ്യം സഭയിലാകെ ചിരി പടർത്തി. ഇത് താടി തന്നെയാണെന്നും, തന്റെ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള പുതിയ ലുക്കാണെന്നും സുരേഷ് ഗോപി മറുപടി നൽകി അദ്ദേഹത്തിന്റെ സംശയം തീർത്തു. സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാകുന്നതിന്റെ സൂചനകളാണ് രാജ്യസഭയിൽ ചർച്ചയായത്.
ഏഴു വർഷങ്ങൾക്ക് ശേഷമുള്ള ജോഷി-സുരേഷ് ഗോപി കൂട്ടു കെട്ടിൽ തയ്യാറാകുന്ന പാപ്പൻ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കിലാണ് ഇപ്പോൾ രാജ്യസഭയിൽ സുരേഷ് ഗോപി എത്തുന്നത്. ഈ ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന ശക്തമായ പൊലീസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ കാലങ്ങൾക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്ന സിനിമ കൂടിയാണിത്.
ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും പാപ്പൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിനൊപ്പം പത്തോളം സിനിമകളിൽ സുരേഷ് ഗോപി കരാറൊപ്പിട്ടിട്ടുണ്ട്. സുരേഷ് ഗോപി നായകനായ കാവൽ ബോക്‌സോഫീസിൽ വൻവിജയമായിരുന്നു. ഇതോടെ സിനിമയിൽ സുരേഷ് ഗോപിയുടെ മൂല്യം കുത്തനെ കൂടി. ഈ സാഹചര്യത്തിലാണ് കൂടുതൽ സിനിമകൾ സുരേഷ് ഗോപിയെ തേടിയെത്തുന്നത്. ഈ സാഹചര്യമാണ് ബിജെപി നേതൃത്വത്തേയും സുരേഷ് ഗോപി അറിയിക്കുന്നത്.
ബിജെപി നേതൃത്വവുമായി സുരേഷ് ഗോപി ചേർന്ന് പ്രവർത്തിക്കും. ഇനി മാസങ്ങൾക്കുള്ളിൽ രാജ്യസഭയിൽ സുരേഷ് ഗോപിയുടെ ടേം അവസാനിക്കും. അതിന് ശേഷം പരിഗണിക്കേണ്ടെന്നതാണ് സുരേഷ് ഗോപിയുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ