- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ അവൾക്കൊപ്പമാണ്! ഇനിയൊരു പെൺകുട്ടിക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത്'; നടിക്കു പിന്തുണയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാർ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. 'ഞാൻ അവൾക്കൊപ്പമാണെ'ന്നു സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു. 'സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഃഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെൺകുട്ടിക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് ! ഞാൻ കൂടെയുണ്ട് !'- സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷമാണു നടിയെ ആക്രമിച്ചത്. സംഭവത്തിലെ പ്രതികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാലോകം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങിയവരെല്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാർ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. 'ഞാൻ അവൾക്കൊപ്പമാണെ'ന്നു സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.
'സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഃഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെൺകുട്ടിക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് ! ഞാൻ കൂടെയുണ്ട് !'- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷമാണു നടിയെ ആക്രമിച്ചത്. സംഭവത്തിലെ പ്രതികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാലോകം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.