- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കകൾ ഒഴിഞ്ഞു; ഒ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ച് സുരേഷ് ഗോപിയും അരുവിക്കരയിൽ എത്തും; ഒമ്പതിടത്ത് പൊതുയോഗങ്ങളിൽ പ്രസംഗിക്കും; എ കെ ആന്റണിയും അദ്വാനിയും പ്രചരണത്തിന് എത്തുന്നു
അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അങ്കം മുറുകുമ്പോൾ സുരേഷ് ഗോപിയെയും കളത്തിലിറക്കാൻ ബിജെപിയുടെ തീരുമാനം. നരേന്ദ്ര മോദിയുടെ അടുപ്പത്തിൽ എൻഎഫ്ഡിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ സുരേഷ് ഗോപിയും ബ
അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അങ്കം മുറുകുമ്പോൾ സുരേഷ് ഗോപിയെയും കളത്തിലിറക്കാൻ ബിജെപിയുടെ തീരുമാനം. നരേന്ദ്ര മോദിയുടെ അടുപ്പത്തിൽ എൻഎഫ്ഡിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ സുരേഷ് ഗോപിയും ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന വിവരം അറിയിക്കുകയായിരുന്നു.
നാളെയാണ് സുരേഷ് ഗോപി പ്രചരണത്തിന് എത്തുക. മണ്ഡലത്തിൽ ഒമ്പതിടങ്ങളിൽ താരം പ്രസംഗിക്കും. രാവിലെ ഒമ്പത് മണിക്ക് അരുവിക്കര ജംഗ്ഷനിലാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തെ കൂടി രംഗത്തിറക്കാൻ സാധിക്കുന്നതോടെ തങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സുരേഷ് ഗോപിക്ക് പുറമേ മേജർ രവിയും അടക്കമുള്ളവരാണ് അടുത്ത ദിവസങ്ങളിൽ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തുക. കൊല്ലം തുളസി, മേഘ്‌ന, കൃഷ്ണപ്രസാദ്, ഗായത്രി, രേഖ, മഹേഷ് തുടങ്ങിയ താരങ്ങൾ നേരത്തെ മുതൽ രാജഗോപാലിന് വേണ്ടി പ്രചാരണത്തിൽ സജീവമാണ്.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിൽ ഒ. രാജഗോപാലിന് ലഭിച്ച മുൻതൂക്കം വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. വാഹനപ്രചാരണം, റോഡ് ഷോ, കുടുംബയോഗങ്ങൾ തുടങ്ങിയവയിൽ താരങ്ങൾ പങ്കെടുക്കും. താരങ്ങൾക്കൊപ്പം കേന്ദ്ര നേതാക്കളായ എൽ.കെ അദ്വാനിയും സ്മൃതി ഇറാനിയും ഒ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ചെത്തന്നുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന് വേണ്ടി എ കെ ആന്റണിയും വരും ദിവസങ്ങളിൽ രംഗത്തെത്തും. വി എസ് അച്യുതാനന്ദൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന്റെ മുഖ്യപ്രചാരകൻ.