കൊച്ചി: ലുക്കാകെ മാറിയല്ലോ. ചോദ്യം വരുമ്പോൾ, നല്ല ലുക്കാണെന്ന് അഭിനന്ദനം വന്നാൽ സന്തോഷം. ട്രോളാണെങ്കിൽ ചമ്മലും. ഇതൊക്കെ നിത്യവും സംഭവിക്കുന്നതാണ്. എന്താണിത്ര സംഭവം എന്നാവാം. സെലിബ്രിറ്റികളുടെ കാര്യം ആകുമ്പോൾ സംഗതി മാറും. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി താടി വളർത്തി പുതിയ ലുക്കിലാണ് നടൻ സുരേഷ് ഗോപി. പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ, ചർച്ച സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയായി.

ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നൽകിയായിരുന്നു പോസ്റ്റ്. ഉടൻ തന്നെ ഗോകുൽ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. 'രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും..'എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.

ഗോകുൽ സുരേഷിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതവിടെ നിൽക്കട്ടെ, സുരേഷ് ഗോപി തന്നെ ഇപ്പോൾ സ്വയം ട്രോളി രംഗത്തെത്തി. അതാണ് പുതിയ വിശേഷം. തന്റെ താടിയെ കുറിച്ചാണ്, നടന്റെ സെൽഫ് ട്രോൾ. രാജ്യസഭാ എംപിയായുള്ള ആറുവർഷത്തെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നന്ദി പറഞ്ഞുകൊണ്ട് ഇട്ട പോസ്റ്റിലാണ് ചിന്ന ട്രോൾ.

പോസ്റ്റ് ഇങ്ങനെ:

പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്... ഒറ്റക്കൊമ്പന്റെ കൊമ്പ്

നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്.

ആ താടിയായിരുന്നു കിടു...ആ കൊമ്പില്ലെങ്കിലും സാർ ഒരു കൊമ്പനഎന്തിനാ താടിവടിക്കാൻ പോയത് എത്ര ആളുകൾക്ക നന്മ ചെയ്യുന്ന ആളാണ് സാറ്.. അവരൊക്കെ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും ഞങ്ങളെയൊക്കെ മനസ്സിൽ സാറിനോട് ഒരുപാട് ഇഷ്ടമാണ് പിന്നെ ഓരോ വ്യക്തിയുടേയും ഇഷ്ടമാണ് താടി വളർത്തും മുടി വളർത്തും,
താടി വെക്കുന്നതും വടിക്കുന്നതും നിങ്ങളുടെ മൗലിക അവകാശം ആ താടി അത് ഒരു ഭംഗിയും ഉണ്ടായിരുന്നില്ല എന്നല്ല ബോറും ആയിരുന്നു

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ)