പത്തനംതിട്ട: റന്മുള കേന്ദ്രീകരിച്ച് പത്തനംതിട്ടയിൽ ഒരു വിമാനത്താവളം എന്ന പദ്ധതിക്ക് താൻ എതിരല്ലെന്നും വിമാനത്താവളം ഗുണകരവും നാടിന്റെ വികസനത്തിനാവിശ്യമായ ഒന്നുമാമെന്ന് ചലച്ചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പത്തനംതിട്ടയിൽ വിമാനത്താവളം ഉണ്ടാകുന്നതു നല്ലതാണ് എന്നും അദ്ദേഹം പറഞ്ഞു

അതേസമയം, ശബരിമലയിൽ എത്തേണ്ടത് കല്ലുംമുള്ളും ചവിട്ടിയാണെന്നും വിമാനത്തിൽ അല്ലെന്നും വിമാനത്താവളം കോട്ടയം, ഇടുക്കി ജില്ലകളിലായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗജമണ്ഡപ സമർപ്പണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന വികസനം വേണ്ട. പമ്പയൊഴുകി പുന്നമടക്കായലിൽ എത്തുന്നതു തീർത്ഥമായി തന്നെയായിരിക്കണമെന്നും പമ്പാനദി ശുചീകരണവുമായി ബന്ധപ്പെട്ട് സിനിമയുടെ മേഖലയിലുള്ളവരെയെല്ലാം പങ്കെടുപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ