- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നിയമസഭയിലേക്കു മത്സരിക്കാതെ കാത്തിരുന്നതു വെറുതെയായില്ല; സുരേഷ് ഗോപി രാജ്യസഭയിലേക്ക്; കലാകാരന്മാരുടെ പട്ടികയിൽ താരത്തെ ശുപാർശ ചെയ്തതു മോദി; കേരളത്തിനുള്ള സമ്മാനമെന്നു നടൻ; കേരളത്തിൽ അക്കൗണ്ടു തുറക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ മോദിയുടെ കൈയൊപ്പും
ന്യൂഡൽഹി: നടൻ സുരേഷ് ഗോപി രാജ്യസഭയിലേക്ക്. കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു താരത്തെ രാജ്യസഭയിലേക്കു ശുപാർശ ചെയ്തത്. നിയമസഭയിലേക്കു മത്സരിക്കുമെന്നുള്ള വാർത്തകൾക്കൊടുവിൽ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ സുരേഷ് ഗോപിയുടെ പേര് ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട തിരുവനന്തപുരം സീറ്റിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒടുവിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെയാണു തീരുമാനിച്ചത്. ഒടുവിൽ മത്സരിക്കാനില്ലെന്നു വെളിപ്പെടുത്തിയ സുരേഷ് ഗോപി ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. മറ്റെന്തോ ലക്ഷ്യമാണു നിയമസഭയിലേക്കു മത്സരിക്കാത്തതിനു പിന്നിലെന്നും ശ്രുതിയുണ്ടായിരുന്നു. എന്തായാലും മത്സരത്തിന് ഇറങ്ങാതെ താരം കാത്തിരുന്നതു വെറുതെയായില്ല എന്നാണു പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. സുരേഷ് ഗോപിയെ രാജ്യസഭയിലേക്കു കലാകാരന്മാരുടെ പട്ടികയിലാണു ശുപാർശ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണു താരത്തിന്റെ പേരു നിർദേശിച്ചതെന്നാണു സൂചന. ഇതു ക
ന്യൂഡൽഹി: നടൻ സുരേഷ് ഗോപി രാജ്യസഭയിലേക്ക്. കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു താരത്തെ രാജ്യസഭയിലേക്കു ശുപാർശ ചെയ്തത്.
നിയമസഭയിലേക്കു മത്സരിക്കുമെന്നുള്ള വാർത്തകൾക്കൊടുവിൽ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ സുരേഷ് ഗോപിയുടെ പേര് ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട തിരുവനന്തപുരം സീറ്റിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒടുവിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെയാണു തീരുമാനിച്ചത്.
ഒടുവിൽ മത്സരിക്കാനില്ലെന്നു വെളിപ്പെടുത്തിയ സുരേഷ് ഗോപി ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. മറ്റെന്തോ ലക്ഷ്യമാണു നിയമസഭയിലേക്കു മത്സരിക്കാത്തതിനു പിന്നിലെന്നും ശ്രുതിയുണ്ടായിരുന്നു. എന്തായാലും മത്സരത്തിന് ഇറങ്ങാതെ താരം കാത്തിരുന്നതു വെറുതെയായില്ല എന്നാണു പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
സുരേഷ് ഗോപിയെ രാജ്യസഭയിലേക്കു കലാകാരന്മാരുടെ പട്ടികയിലാണു ശുപാർശ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണു താരത്തിന്റെ പേരു നിർദേശിച്ചതെന്നാണു സൂചന. ഇതു കേരളത്തിനും കലാകാരന്മാർക്കുമുള്ള സമ്മാനമെന്നാണു സുരേഷ് ഗോപി ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചത്.
കേരളത്തിൽ അക്കൗണ്ടു തുറക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിലാണു മോദിയുടെ കൈയൊപ്പു കൂടി ചാർത്തിയിരിക്കുന്നത്. ഇക്കുറി എന്തുവില കൊടുത്തും സംസ്ഥാനത്ത് അക്കൗണ്ടു തുറക്കാനുള്ള വാശിയിലാണു ബിജെപി. ഇതിനായി മെനഞ്ഞ തന്ത്രങ്ങളിലെ പ്രധാന ഭാഗമാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ശുപാർശ ചെയ്തതെന്ന വിലയിരുത്തലാണു രാഷ്ട്രീയനിരീക്ഷകരുടേത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ നിയമനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്നും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാക്കുമെന്നും മുമ്പ് ബിജെപി ദേശീയ നേതാക്കൾ ഉറപ്പു നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും നടക്കാതിരുന്നതോടെ സുരേഷ് ഗോപി ബിജെപി നേതൃത്വവുമായി അകലുകയാണെന്നും പ്രചാരണമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതും തുടർന്നു ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താൻ ഇറങ്ങിയതും ചർച്ചകളുടെ ഗതി തിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കുന്നതിനു ശുപാർശ ചെയ്തതായുള്ള വാർത്തകൾ പുറത്തുവരുന്നത്.