- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിങ്ങളുടെ എംഎൽഎ ആയ മുകേഷ് വാഹനം എവിടെ രജിസ്റ്റർ ചെയ്തുവെന്ന് അന്വേഷിക്കണം; പോണ്ടിച്ചേരി രജിസ്ട്രേഷൻ നികുതി വെട്ടിക്കാനാൻ വേണ്ടിയല്ല; നികുതിവെട്ടിപ്പ് ആരോപണം കടുക്കുമ്പോൾ വിമർശകർക്ക് നേരിട്ട് മറുപടിയുമായി സുരേഷ്ഗോപി
തിരുവനന്തപുരം: സംസ്ഥാന വാഹനനികുതി നൽകാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയതതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി രംഗത്ത്. വാഹനനികുതി ഒഴിവാക്കാനല്ല താൻ പിവൈ രജിസ്ട്രേഷൻ എടുത്തതെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് പരിഭ്രാന്തിയാണെന്നും സുരേഷ്ഗോപി പ്രതികരിച്ചു. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. കൃത്യമായ തവണകൾ അടച്ചുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. അത് ആർക്കും പരിശോധിക്കാമെന്നും സുരേഷ്ഗോപി പറഞ്ഞു. വിമർശകർ അവരുടെ എംഎൽഎ ആയ മുകേഷിന്റെ വാഹനരജിസ്ട്രേഷനും നമ്പറും പരിശോധിക്കണം. എവിടുന്ന് എടുത്തു, എത്ര നികുതി മുക്കി എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുമ്പ് മറ്റൊരു ഓഡി ക്യു 7 പോണ്ടിച്ചേരിയിൽ തന്നെയാണ് രജിസ്റ്റർ ചെയ്തത്. അവിടെ തനിക്ക് മേൽവിലാസം ഉണ്ടെന്നും സുരേഷ്ഗോപി പറഞ്ഞ
തിരുവനന്തപുരം: സംസ്ഥാന വാഹനനികുതി നൽകാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയതതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി രംഗത്ത്. വാഹനനികുതി ഒഴിവാക്കാനല്ല താൻ പിവൈ രജിസ്ട്രേഷൻ എടുത്തതെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് പരിഭ്രാന്തിയാണെന്നും സുരേഷ്ഗോപി പ്രതികരിച്ചു.
സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. കൃത്യമായ തവണകൾ അടച്ചുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. അത് ആർക്കും പരിശോധിക്കാമെന്നും സുരേഷ്ഗോപി പറഞ്ഞു. വിമർശകർ അവരുടെ എംഎൽഎ ആയ മുകേഷിന്റെ വാഹനരജിസ്ട്രേഷനും നമ്പറും പരിശോധിക്കണം. എവിടുന്ന് എടുത്തു, എത്ര നികുതി മുക്കി എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുമ്പ് മറ്റൊരു ഓഡി ക്യു 7 പോണ്ടിച്ചേരിയിൽ തന്നെയാണ് രജിസ്റ്റർ ചെയ്തത്. അവിടെ തനിക്ക് മേൽവിലാസം ഉണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
സുരേഷ്‌ഗോപി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ആദ്യം ചർച്ചയായത്. കേരളത്തിൽ നിന്ന് ബിജെപിക്ക് ആകെയുള്ള എംപിയായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചിട്ടുണ്ടോ എന്നാണ് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ ചോദ്യം. ദീപക് ശങ്കരനാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇത്തരം ഒരു ചർച്ചയ്ക്ക് വഴിമരുന്നിട്ടത്.
കേന്ദ്ര ഭരണപ്രദേശമായതിനാൽ പോണ്ടിച്ചേരിയിൽ വാഹനങ്ങൾ രജിസ്ട്രർ ചെയ്താൽ സംസ്ഥാനനികുതിയിൽ നിന്ന് ഒഴിവായി കിട്ടും. അതായത് കോടികൾ വിലമതിക്കുന്ന വാഹനം വാങ്ങുന്നയാൾ സംസ്ഥാന ഖജനാവിലേയ്ക്ക്, പവപ്പെട്ടവന് മരുന്നും പെൻഷനുമാകേണ്ട നികുതി അടക്കാൻ തയ്യാറല്ലെന്നു തന്നെ. പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫൽറ്റ് ടാക്സാണ് അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും. ഓഡി ക്യു 7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കിൽ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പെന്നും ശങ്കരനാരായണൻ പറയുന്നു
നിയപ്രകാരം വാഹനം ഒരു മാസത്തിൽ കൂടുതൽ മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ പാടില്ല. ഒരു മാസത്തിനുള്ളിൽ ആർ ടി ഓ ഓഫീസിൽ അറിയിക്കണം, ആറുമാസത്തിനുള്ളിലോ മറ്റോ മാറിയ സ്റ്റേയ്റ്റിലേക്ക് രജിസ്ട്രേഷൻ മാറ്റണം. പഴയ സ്റ്റേയ്റ്റിൽ നിന്നും ടാക്സ് പിന്നീട് റീഫണ്ട് കിട്ടും. പക്ഷേ മാറുന്നത് ഏത് സ്റ്റേയ്റ്റിലേക്കാണോ ആ സ്റ്റേയ്റ്റിലെ ടാക്സ് വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് മുഴുവനായും അടക്കണം.
നിയമപരമായും ധാർമ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോൾ ആളുകൾ സ്വകാര്യവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാർദ്ദപൂർണ്ണമായ സമീപനമാണ് എടുക്കാറുള്ളതെന്നും ശങ്കരനാരായണൻ കുറിക്കുന്നു.
ഒരു ചാനൽ പരിപാടിയിൽ യാദൃശ്ചികമായാണ് സുരേഷ്ഗോപിയുടെ വാഹന നമ്പറിൽ കണ്ണുടക്കിയതെന്ന് ശങ്കരനാരായണൻ പറയുന്നു. പിവൈ 01 ബിഎ 0999 എന്ന നമ്പറുള്ള എംപി ബോർഡ് വച്ചതാണ് സുരേഷ്ഗോപിയുടെ ക്യു 7 വാഹനം. വാഹന നമ്പറുകൾ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സർക്കാർ സംവിധാനത്തിലേക്ക് സന്ദേശം അയച്ച് ഇതിന്റെ ഉടമസ്ഥൻ സുരേഷ്ഗോപിയാണെന്ന് ഉറപ്പുവരുത്തിയതായും ശങ്കരനാരായണൻ പറയുന്നു.
എന്തായാലും ആഢംഭര കാറു വാങ്ങി സുരേഷ്ഗോപി നികുതിവെട്ടിച്ചെന്ന പ്രചരണത്തെ ചർച്ചകളാക്കി നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ സുരേഷ്ഗോപി രംഗത്തെത്തിയിരിക്കുന്നത്



