- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ; ഉദയ് ഗുരുജി എന്ന പേരിൽ താടിയും മുടിയും നീട്ടി വളർത്തി ആരാധനാലയങ്ങൾ താവളമാക്കി കഴിഞ്ഞ പ്രതിക്കായി വലവീശിയത് ഹൈടക് തന്ത്രങ്ങളുമായി; മലയാളിക്കായി ഗുജറാത്ത് ഭീകരവിരുദ്ധ സേന കാത്തിരുന്നത് ഒരാഴ്ചയോളം; സുരേഷ് നായരെ കുടുക്കിയത് ഇങ്ങനെ
അഹമ്മദാബാദ്: അജ്‌മേർ ദർഗ സ്‌ഫോടനക്കേസ് പ്രതി സുരേഷ് നായരെ കൂടുതൽ അന്വേഷണങ്ങൾക്കായി ദേശീയ അന്വേഷണ എജൻസി(എൻഐഎ)യ്ക്ക് ഗുജറാത്ത് ഭീകരവിരുദ്ധ സേന കൈമാറി. മിർസാപൂർ കോടതിയിൽ സുരേഷിനെ ഹാജരാക്കിയപ്പോഴാണ് എൻഐഎ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്. പ്രതിയെ രണ്ടു ദിവസത്തെ റിമാൻഡിൽ ജയ്പൂരിലേക്ക് കൊണ്ടുപോയി. 2007 ഒക്ടോബറിലാണ് അജ്‌മേർ സ്‌ഫോടനം നടന്നതെങ്കിലും 11 വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. മലയാളിയായ സുരേഷ് ഉദയ് ഗുരുജി എന്ന പേരിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗുജറാത്തിലെ ആരാധനാലയങ്ങൾ താവളമാക്കിയായിരുന്നു സന്യാസി വേഷത്തിൽ ഇയാൾ കഴിഞ്ഞിരുന്നത്. ഭറൂച്ചിൽ നർമദാപരിക്രമത്തിന് ഇയാൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി സ്ഥലത്ത് തങ്ങിയ ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. താടിയും മുടിയും നീട്ടിയതിനാൽ യഥാർഥ രൂപത്തിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഇയാൾ. അതുകൊണ്ടു തന്നെ കാത്തിരുന്ന പൊലീസിന് ഇയാളെ പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്
അഹമ്മദാബാദ്: അജ്‌മേർ ദർഗ സ്‌ഫോടനക്കേസ് പ്രതി സുരേഷ് നായരെ കൂടുതൽ അന്വേഷണങ്ങൾക്കായി ദേശീയ അന്വേഷണ എജൻസി(എൻഐഎ)യ്ക്ക് ഗുജറാത്ത് ഭീകരവിരുദ്ധ സേന കൈമാറി. മിർസാപൂർ കോടതിയിൽ സുരേഷിനെ ഹാജരാക്കിയപ്പോഴാണ് എൻഐഎ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്. പ്രതിയെ രണ്ടു ദിവസത്തെ റിമാൻഡിൽ ജയ്പൂരിലേക്ക് കൊണ്ടുപോയി.
2007 ഒക്ടോബറിലാണ് അജ്‌മേർ സ്‌ഫോടനം നടന്നതെങ്കിലും 11 വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. മലയാളിയായ സുരേഷ് ഉദയ് ഗുരുജി എന്ന പേരിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗുജറാത്തിലെ ആരാധനാലയങ്ങൾ താവളമാക്കിയായിരുന്നു സന്യാസി വേഷത്തിൽ ഇയാൾ കഴിഞ്ഞിരുന്നത്. ഭറൂച്ചിൽ നർമദാപരിക്രമത്തിന് ഇയാൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി സ്ഥലത്ത് തങ്ങിയ ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. താടിയും മുടിയും നീട്ടിയതിനാൽ യഥാർഥ രൂപത്തിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഇയാൾ. അതുകൊണ്ടു തന്നെ കാത്തിരുന്ന പൊലീസിന് ഇയാളെ പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ് ഗുജറാത്തിലെ സ്ഥിരതാമസക്കാരനായ ഇയാൾ. പൊലീസ് തിരയുന്നതായി വിവരം ലഭിച്ചപ്പോൾ ഖേദ ഡാകോറിലെ വീടുവിട്ടു. ഗുജറാത്തിയായ ഭാര്യ ആ സമയത്ത് ഗർഭിണിയായിരുന്നു. രണ്ടു വർഷത്തിനുശേഷം അച്ഛൻ ദാമോദരൻ നായർ മരിച്ചപ്പോളും വീട്ടിലെത്തിയില്ല. വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ കേസിന്റെ വിചാരണയും കഴിഞ്ഞിരുന്നു.
എന്നാൽ ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തിന് ഉദയ് ഗുരുജി എന്ന പേരിൽ സന്യാസിയായിക്കഴിയുന്ന ഒരാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് എടിഎസ് ഉദ്യോഗസ്ഥർ ഭറൂച്ചിൽ നിലയുറപ്പിക്കുകയായിരുന്നു. നർമദാനദിയിലെ പരിക്രമത്തിനെത്തിയ സുരേഷ് നായരെ രണ്ടുദിവസം രഹസ്യമായി നിരീക്ഷിച്ചശേഷമാണ് ഞായറാഴ്ച രാവിലെ അറസ്റ്റുചെയ്തത്.
ഡാകോറിൽ ആർഎസ്എസ്., വി.എച്ച്.പി. തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചിരുന്ന സുരേഷ് സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അജ്‌മേർ കേസിൽ വേറെ രണ്ടുപേർകൂടി ഒളിവിൽ കഴിയുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി സുരേഷ് നായരെ ചോദ്യംചെയ്തുവരികയാണ്.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആർഎസ്എസ്. നേതാക്കളായ ഭവേഷ് പട്ടേലും ദേവേന്ദ്ര ഗുപ്തയും ഇപ്പോൾ ജാമ്യത്തിലാണ്. മുസ്‌ലിം തീർത്ഥാടക കേന്ദ്രമായ അജ്മേറിൽ സ്‌ഫോടനം നടത്തിയ സംഭവത്തിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള പ്രമുഖർ നേരത്തേ കുറ്റവിമുക്തരായിരുന്നു.