- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സുരേഷ് നായർ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ, ട്രഷറർ, വൈസ് ചെയർമാൻ തുടങ്ങിയ പദവികളും ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പിലാഡൽഫിയയിലെ സാമൂഹിക-സാംസ്കാ
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ, ട്രഷറർ, വൈസ് ചെയർമാൻ തുടങ്ങിയ പദവികളും ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പിലാഡൽഫിയയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായർ.
സംഘടനയുടെ ജനറൽ സെക്രട്ടറിയായി തോമസ് മാത്യുവിനേയും, ട്രഷററായി സുനിൽ ലാമണ്ണിലിനേയും തെരഞ്ഞെടുത്തു. സുനിൽ ലാമണ്ണിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രഷറർ, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന ജോർജ് മാത്യുവാണ് പുതിയ വൈസ് പ്രസിഡന്റ്. കലാപ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നതിന് മനോജ് ചാക്കോയേയും പബ്ലിസിറ്റി കൺവീനറായി ജയൻപിള്ളയേയും തെരഞ്ഞെടുത്തു. ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടൊപ്പം നിലവിൽ വന്നു.
പ്രസിഡന്റ് സുരേഷ് നായർ 2015-ലെ പ്രവർത്തനപരിപാടികൾ ഉദ്ഘാടനംചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. മാത്യു ജോർജ് അറിയിച്ചതാണിത്.



