- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനയ്യ കുമാറിനെ അഭിനന്ദിച്ച് സുരേഷ് റെയ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ച ശേഷം എൻഡിടിവി ചാനലിൽ കനയ്യ ഉൾപ്പെട്ട ചർച്ചയെ പരാമർശിച്ചായിരുന്നു റെയ്നയുടെ പോസ്റ്റ്. കനയ്യയുടെ ഓരോ വാക്കും സത്യസന്ധതയുള്ളതായിട്ടാണ് മനസ്സിലാക്കുന്നതെന്ന
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ച ശേഷം എൻഡിടിവി ചാനലിൽ കനയ്യ ഉൾപ്പെട്ട ചർച്ചയെ പരാമർശിച്ചായിരുന്നു റെയ്നയുടെ പോസ്റ്റ്. കനയ്യയുടെ ഓരോ വാക്കും സത്യസന്ധതയുള്ളതായിട്ടാണ് മനസ്സിലാക്കുന്നതെന്നും കനയ്യയെ ബഹുമാനിക്കുന്നതായും. ആത്മാർഥതയുള്ള പോരാളിയെ സല്ല്യൂട്ട് ചെയ്യുന്നുവെന്നുമാണ് റെയ്ന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
റെയ്നയുടെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു, എന്തായാലും പ്രസ്താവനയെ സ്വാഗതം ചെയ്തും എതിർത്തും സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമാകുന്നുണ്ട്.
Next Story