- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വിവാഹം നാളെ; വധു ബാല്യകാല സഖി പ്രിയങ്ക
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വിവാഹം വെള്ളിയാഴ്ച നടക്കും. ദീർഘകാലത്തെ പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തായ പ്രിയങ്ക ചൗധരിയെയാണ് റെയ്നയുടെ ജീവിതസഖിയാക്കുന്നത്. ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ. ഉപനായകൻ വിരാട് കോഹ്ലിയും കാമുകി അനുഷ്ക ശർമ്മയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കും. പ്രധാനമന്ത്രി ന
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വിവാഹം വെള്ളിയാഴ്ച നടക്കും. ദീർഘകാലത്തെ പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തായ പ്രിയങ്ക ചൗധരിയെയാണ് റെയ്നയുടെ ജീവിതസഖിയാക്കുന്നത്.
ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ. ഉപനായകൻ വിരാട് കോഹ്ലിയും കാമുകി അനുഷ്ക ശർമ്മയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ലോകകപ്പിനിടെയാണ് ഏപ്രിൽ മൂന്നിന് റെയ്ന വിവാഹിതനാകുമെന്ന വാർത്ത പുറത്തുവന്നത്. കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനുമായി റെയ്ന പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെയാണ് വിവാഹ വാർത്ത പുറത്തുവന്നത്.
കുടുംബ സുഹൃത്തുക്കളായ റെയ്നയും, പ്രിയങ്കയും ബംഗളൂരുവിൽ വച്ചുള്ള കൂടിക്കാഴ്ചയിലാണ് പ്രണയബദ്ധരാവുന്നത്. 1980കളിൽ ഗസ്സിയാബാദിലേക്ക് കുടിയേറിയ റെയ്നയുടെയും, മീററ്റിലേക്ക് കുടിയേറിയ പ്രിയങ്കയുടെയും അച്ഛന്മാർ സഹപ്രവർത്തകരായിരുന്നു. ക്രിക്കറ്റ് യാത്രക്കിടെയാണ് റെയ്ന പ്രിയങ്കയുമായി കൂടുതൽ അടുക്കുന്നത്. ബിടെക് കഴിഞ്ഞ് ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. വർഷങ്ങൾ നീണ്ട പ്രണയമാണ് സഫലമാകുന്നത്. നെതർലൻഡ്സിലാണ് ഇപ്പോൾ പ്രിയങ്ക ജോലി ചെയ്യുന്നത്.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ