- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിയിട്ടു മുഖത്തു മൂത്രമൊഴിച്ചു; ഹോക്കി സ്റ്റിക്ക് കൊണ്ടു മർദിച്ചു; ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചു: സ്പോർട്സ് ഹോസ്റ്റലിൽ അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ചു സുരേഷ് റെയ്നയ്ക്കു പറയാനുള്ളത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിര ബാറ്റ്‌സ്മാനും ഐ.പി.എൽ ടീം ഗുജറാത്ത് ലയൺസിന്റെ നായകനുമായ സുരേഷ് റെയ്‌ന തനിക്ക് ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന ചില ദുരനുഭവങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. ആർക്കും തന്നെക്കുറിച്ച് ഊഹിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള കളിയാക്കലുകളും അവഗണനയും അപമാനവുമെല്ലാം സഹിക്കേണ്ടിവന്നതായി റെയ്‌ന വെളിപ്പെടുത്തി ലഖ്‌നൗവിലെ സ്പോർട്സ് ഹോസ്റ്റലിൽ തനിക്ക് ഒട്ടേറ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതുടർന്ന് മനം മുടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും താൻ ആലോചിച്ചിരുന്നുവെന്നും റെയ്‌ന പറഞ്ഞു. ഒരിക്കൽ ഹോസ്റ്റലിൽ വച്ച് ഹോക്കി സ്റ്റിക്കുകൾ കൊണ്ട് കുട്ടികൾ തല്ലിയതിനെതുടർന്ന് റെയ്‌നക്ക് സാരമായി പരിക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന് പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചുവരാൻ പറ്റാത്ത രീതിയിൽ പരിക്ക് പറ്റുകയും ചെയ്തുവെന്നും റെയ്‌ന ഓർമിച്ചു . ഒരു വർഷം എല്ലാം സഹിച്ച് നിന്ന ശേഷം ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിര ബാറ്റ്‌സ്മാനും ഐ.പി.എൽ ടീം ഗുജറാത്ത് ലയൺസിന്റെ നായകനുമായ സുരേഷ് റെയ്‌ന തനിക്ക് ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന ചില ദുരനുഭവങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. ആർക്കും തന്നെക്കുറിച്ച് ഊഹിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള കളിയാക്കലുകളും അവഗണനയും അപമാനവുമെല്ലാം സഹിക്കേണ്ടിവന്നതായി റെയ്‌ന വെളിപ്പെടുത്തി
ലഖ്‌നൗവിലെ സ്പോർട്സ് ഹോസ്റ്റലിൽ തനിക്ക് ഒട്ടേറ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതുടർന്ന് മനം മുടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും താൻ ആലോചിച്ചിരുന്നുവെന്നും റെയ്‌ന പറഞ്ഞു.
ഒരിക്കൽ ഹോസ്റ്റലിൽ വച്ച് ഹോക്കി സ്റ്റിക്കുകൾ കൊണ്ട് കുട്ടികൾ തല്ലിയതിനെതുടർന്ന് റെയ്‌നക്ക് സാരമായി പരിക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന് പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചുവരാൻ പറ്റാത്ത രീതിയിൽ പരിക്ക് പറ്റുകയും ചെയ്തുവെന്നും റെയ്‌ന ഓർമിച്ചു .
ഒരു വർഷം എല്ലാം സഹിച്ച് നിന്ന ശേഷം ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരിക്കലും അങ്ങോട്ട് തിരിച്ച് പോകില്ല എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും സഹോദരന്റെ നിർബന്ധം കാരണം റെയ്‌നയ്ക്ക് രണ്ട് മാസത്തിന് ശേഷം ഗസ്സിയാബാദിലെ വീട്ടിൽനിന്നും വീണ്ടും ഹോസ്റ്റലിലേക്ക് തിരിച്ച് പോകേണ്ടിവന്നു
13ാം വയസ്സിൽ ഒരു ട്രെയിൻ യാത്രക്കിടെ ഉറങ്ങിപ്പോവുകയും കണ്ണുതുറന്ന് നോക്കിയപ്പോൾ ഒരു കുട്ടി തന്റെ കൈകൾ കെട്ടിയിട്ട ശേഷം തന്റെ നെഞ്ചത്ത് കയറിയിരുന്ന് മുഖത്തേക്ക് മൂത്രമൊഴിച്ചു. ഒരു വിധത്തിലാണ് ആ കുട്ടിയെ റെയ്‌ന തന്റെ ദേഹത്തു നിന്നും ഒഴിവാക്കിയതുപോലും.