- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രീസിൽ നിന്ന് ഇനി റെക്കോർഡിങ്ങ് സ്റ്റുഡിയോയിലേക്ക്; റെയ്‌ന ഇനി മുതൽ ബോളിവുഡിന്റെ സ്വന്തം ഗായകൻ; റൊമാന്റിക് ഗാനം പടുന്നത് മിരൂതിയൻ ഗ്യാങ്സ്റ്റേഴ്സിന് വേണ്ടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് ബോളിവുഡിൽ അരങ്ങേറ്റം . ഗായകനായാണ് ഈ യുവ ഇന്ത്യൻ ക്രിക്കറ്ററുടെ അരങ്ങേറ്റം. നടൻ സെയ്ഷൻ ക്വാദ്രിയുടെ കന്നി സംവിധാന സംരഭമാണ് മീരുതിയൻ ഗ്യാങ്‌സറ്ററിന് വേണ്ടിയാണ് റെയ്‌ന തന്റെ പാട്ടിലുള്ള കഴിവ് തെളിയിക്കാൻ പോവുന്നത്. ഗ്യാങ്‌സ് ഓഫ് വസെയ്പൂരിന്റെ സഹ തിരക്കഥാകൃത്തായ സെയ്ഷാനും ചിത്ര
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് ബോളിവുഡിൽ അരങ്ങേറ്റം . ഗായകനായാണ് ഈ യുവ ഇന്ത്യൻ ക്രിക്കറ്ററുടെ അരങ്ങേറ്റം. നടൻ സെയ്ഷൻ ക്വാദ്രിയുടെ കന്നി സംവിധാന സംരഭമാണ് മീരുതിയൻ ഗ്യാങ്‌സറ്ററിന് വേണ്ടിയാണ് റെയ്‌ന തന്റെ പാട്ടിലുള്ള കഴിവ് തെളിയിക്കാൻ പോവുന്നത്.
ഗ്യാങ്‌സ് ഓഫ് വസെയ്പൂരിന്റെ സഹ തിരക്കഥാകൃത്തായ സെയ്ഷാനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തായ സെയ്ഷാന്റെ നിർബന്ധപ്രകാരമാണ് റെയ്‌ന പാട്ടുപാടാൻ സമ്മതിച്ചതെന്ന് അറിയുന്നു. എനിക്ക് ഹിന്ദി ഗാനങ്ങൾ ഇഷ്ടമാണ്.
'പാട്ട് റെക്കോർഡ് ചെയ്യാൻ മുംബൈയിലാണ് ഇപ്പോൾ. ഞായരാഴ്ചയാണ് പാട്ടിന്റെ റെക്കോർഡിങ്ങ് നടന്നത്. എനിക്ക് ഹിന്ദി ഗാനങ്ങൾ ഇഷ്ടമാണ്. ചിത്രത്തിലെ മെലഡി ഗാനമാണ് പാടുന്നത്' റെയ്‌ന പ്രസ്താവനയിലൂടെ അറിയിച്ചു. മിരൂതിയൻ ഗ്യാങസ്‌റ്റേഴ്‌സിലെ സിദ്ധാർത്ത് മാധവ് കംപോസ് ചെയ്ത ' തുമ് മിൽ സബ് മില' എന്ന റൊമാന്റ്ിക്ക് ഗാനമാണ് റെയ്‌ന ആലപിക്കുന്നത്.
കങ്കണ റാവത്ത് ഇമ്രാൻ ഖാൻ ചിത്രം കാട്ടി ഭാട്ടിയ്‌ക്കൊപ്പം സെപ്റ്റംബർ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെയ്ഷാൻ കർദി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശാന്ത് തിവാരി, പ്രതീക് തിവാരി, ഷൊയ്ബ് അഹമ്മദ് പ്രിയങ്ക ബസ്സി എന്നിവർ ചേർന്നാണ്.