ത് സൗന്ദര്യ വർധനാ ശസ്ത്രക്രിയകളുടെ കാലമാണ്. ശരീരത്തിനുള്ള ചെറിയൊരു വൈകല്യം പോലും ഇന്ന് ആളുകൾ വച്ച് പൊറുപ്പിക്കാതെ ശസ്ത്രക്രിയ ചെയ്ത് നേരെയാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ഈ അടുത്ത കാലത്ത് നിപ്പിൾ ശസ്ത്രക്രിയകൾ പെരുകി വരുന്നുവെന്നാണ് ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സർജനായ ഡോ. നോർമൻ റോവ് വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഓപ്പറേഷനിലൂടെ മുലഞെട്ട് വലുതാക്കി വസ്ത്രത്തിനിടയിലൂടെ കാണിക്കാൻ വെമ്പുന്ന പ്രവണത അമേരിക്കൻ യുവതികളിൽ നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ വിധത്തിലുള്ള ശസ്ത്രക്രിയക്ക് എത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇവിടുത്തെ ഡോക്ടർമാർ.

ഇതിനായെത്തുന്ന യുവതികളുടെ എണ്ണത്തിൽ ആറ് മാസത്തിനിടെ നാലിരട്ടിയിലധികം വർധനവുണ്ടായെന്നും അതനുസരിച്ച് ആഴ്ചയിൽ നാല് പേരെത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 18 പേരെങ്കിലും തനിക്കടുത്തെത്തുന്നുവെന്നും റോവ് വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ബോർഡ് ഓഫ് പ്ലാസ്റ്റിക് സർജറിയുടെ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജനാണ് റോവ്. ശരീരത്തിലെ ഓരോ അവയവവും പരമാധവി മനോഹരമാക്കാൻ ഏവരും ഇന്ന് ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് നിരവധി പേർ മുലഞെട്ട് ശസ്ത്രക്രിയക്ക് എത്തുന്നതെന്നും ഈ ഡോക്ടർ അഭിപ്രായപ്പെടുന്നു.

കട്ടികുറഞ്ഞതും നേരിയതുമായ വസ്ത്രങ്ങൾ അണിയുന്ന പ്രവണത വർധിച്ചതിനെ തുടർന്നാണ് നിപ്പിളിന്റെ സൗന്ദര്യത്തെക്കുറിച്ച് യുവതികൾ കൂടുതൽ ബോധവതികളായിരിക്കുന്നതെന്നാണ് മാൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിൽ റോവ് പ്ലാസ്റ്റിക് സർജറി നടത്തുന്ന ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം യുവതികൾ ബ്രാ ധരിക്കാനിഷ്ടപ്പെടുന്നില്ലെന്നും അതിനാൽ നിപ്പിളിന്റെ സൗന്ദര്യം നേരിയ വസ്ത്രത്തിനിടയിലൂടെ പുറം ലോകത്തെ കാണിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും അക്കാരണത്താലാണ് അതിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നതെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.

നിരവധി സെലിബ്രിറ്റികൾ നിപ്പിൾ സൗന്ദര്യം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്ന പ്രവണത വർധിച്ച് വരുകയാണ്. റോവിനെ കാണാൻ വരുന്നവരിൽ മിക്കവരും ഫാഷൻ മാഗസിനുകളുമായിട്ടാണ് എത്തുന്നത്. അതിലെ മോഡലുകളുടെ മനോഹരമായ മുലഞെട്ടുകൾ പോലുള്ളവയാണ് തങ്ങൾക്ക് വേണ്ടതെന്ന മാതൃക ചൂണ്ടിക്കാട്ടാനാണിത്. നിപ്പിളുകൾ മനോഹരമാക്കാനും അതിന് ചുറ്റുമുള്ള ചർമം ചെറുതാക്കാനും മൊത്തത്തിൽ കൂടുതൽ രൂപഭംഗി വരുത്താനുമാണ് റോവിന്റെ അടുത്തെത്തുന്ന യുവതികൾ ആവശ്യപ്പെടുന്നത്.

ചിലരാകട്ടെ മുന്നോട്ടുന്തിയ വിധത്തിൽ നിപ്പിൾ മാറ്റണമെന്ന ആവശ്യക്കാരാണ്. നേരിയ വസ്ത്രങ്ങൾക്കിടയിൽ ബ്രാ ധരിക്കാത്ത വേളയിൽ ഇവയുടെ സൗന്ദര്യം നന്നായി വെളിപ്പെടുന്നതിന് വേണ്ടിയാണിത്. അല്ലെങ്കിൽ ബിക്കിനി ധരിക്കുമ്പോൾ സ്തനസൗന്ദര്യം ഇതിലൂടെ വർധിപ്പിക്കാനും ഇത്തരക്കാർ ആഗ്രഹിക്കുന്നു. ഫ്രീ ദി നിപ്പിൾ കാംപയിന് ശേഷമാണ് അമേരിക്കയിൽ ഈ പ്രവണത വർധിച്ച് വരുന്നതെന്നും റോവ് കണ്ടെത്തിയിരിക്കുന്നു. 20 ശതമാനം സ്ത്രീകളും പരന്നതോ ചെരിഞ്ഞതോ ആയ മുലഞെട്ടോട് കൂടിയാണ് ജനിക്കുന്നതെന്നും അത് ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള പ്രധാന ട്രീറ്റ് മെന്റാണ് ഡിസ്ട്രാക്ഷൻ. തുടർന്ന് ഇതിന് മെഡിക്കൽ നിപ്പിൾ റിംഗിടുകയാണ് റോവ് ചെയ്യുന്നത്. ഈ റിങ് മൂന്ന് മാസത്തോളം ധരിക്കേണ്ടി വരും. തുടർന്ന് റിംഗെടുത്താൽ മുലഞെട്ട് ഉയർന്ന് നിൽക്കുമെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.