- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർജറി കാത്ത് വെയ്റ്റിങ് ലിസ്റ്റിൽ കാത്തിരിക്കുന്നത് മൂവായിരത്തിലധികം രോഗികൾ; പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കിയത് ട്രോളി പ്രശ്നം
ഡബ്ലിൻ: ട്രോളി പ്രതിസന്ധി ശക്തമായതിനെ തുടർന്ന് ആശുപത്രികൾ സർജറികൾ റദ്ദാക്കിയതു മൂലം വെയിറ്റിങ് ലിസ്റ്റിൽ സർജറി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ആയിരത്തിലേറെയായി. സർജറികൾക്കായി നീണ്ട കാത്തിരിപ്പ് നടത്തേണ്ടി വരുന്നത് പൊതുജനങ്ങളെ ഏറെ കഷ്ടത്തിലാഴ്‌ത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി അവസാനം വരെ വെയിറ്റിങ് ലിസ്റ
ഡബ്ലിൻ: ട്രോളി പ്രതിസന്ധി ശക്തമായതിനെ തുടർന്ന് ആശുപത്രികൾ സർജറികൾ റദ്ദാക്കിയതു മൂലം വെയിറ്റിങ് ലിസ്റ്റിൽ സർജറി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ആയിരത്തിലേറെയായി. സർജറികൾക്കായി നീണ്ട കാത്തിരിപ്പ് നടത്തേണ്ടി വരുന്നത് പൊതുജനങ്ങളെ ഏറെ കഷ്ടത്തിലാഴ്‌ത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി അവസാനം വരെ വെയിറ്റിങ് ലിസ്റ്റ് അനുസരിച്ച് 3,079 രോഗികളാണ് സർജറി കാത്തിരിക്കുന്നത്. 15 മാസത്തിനുള്ളിൽ ചെയ്തുതീർക്കേണ്ട സർജറികളാണ് ഇവ. ജനുവരിയിലെ ലിസ്റ്റ് അനുസരിച്ച് 2,115 രോഗികളായിരുന്നു സർജറിക്കായി വെയ്റ്റിങ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ട്രോളി പ്രതിസന്ധി ഉടലെടുത്തതോടെ പല സർജറികളും റദ്ദാക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഇത് വെയിറ്റിങ് ലിസ്റ്റിൽ ആയിരത്തിലധികം സർജറി രോഗികൾ വർധിക്കാൻ ഇടയാക്കുകയും ചെയ്തു.
എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് കൂടുതൽ രോഗികൾക്ക് ബെഡ്ഡുകൾ വേണ്ടി വന്നതോടെ മുൻകൂട്ടി തയാറാക്കിയിരുന്ന പല സർജറികളും റദ്ദാക്കുകയായിരുന്നു. നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 1,105 രോഗികളിലധികവും പതിനെട്ടു മാസത്തിലേറെയായി സർജറിക്കായി വെയ്റ്റിങ് ലിസ്റ്റിൽ കാത്തിരിക്കുകയായിരുന്നു. അതേസമയം ഈ മാസവും വെയിറ്റിങ് ലിസ്റ്റ് നീണ്ടു പോകാനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള രോഗികളെ വാർഡിലേക്കു മാറ്റുന്നതിന് ആശുപത്രികൾ മുൻതൂക്കം നൽകുന്നതിനാൽ സർജറികൾ നീട്ടിവയ്ക്കുകയോ നിവൃത്തിയുള്ളൂ.
എമർജൻസി ഓവർക്രൗഡിംഗിനെ തുടർന്ന് ഡബ്ലിൻ ബോമോണ്ട് ആശുപത്രി, ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ വെയിറ്റിങ് ലിസ്റ്റിലുള്ളത്. പതിനഞ്ചു മാസമായി ഇവർ കാത്തിരിപ്പു പട്ടികയിൽ തന്നെയാണ്.