- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലിക്ക് പിന്നാലെ സിങ്കം 3 കേരളത്തിലെത്തിക്കുന്നതും റെക്കോഡ് തുകയ്ക്ക്: സൂര്യ ചിത്രത്തിന്റെ കേരളത്തിലെ വിതരണവാകാശം വിറ്റ് പോയത് നാല് കോടി 75 ലക്ഷം രൂപയ്ക്ക്
അന്യഭാഷാ സിനിമകൾ കേരളത്തിൽ തുടർച്ചയായി വിജയം കൊയ്യുമ്പോൾ വിതരണാവകാശ തുകയും ഉയരുകയാണ്. രജനീ ചിത്രം കബാലിയുടെ കേരളത്തിലെ വിതരണാവകാശം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് ഏഴര കോടി നല്കി സ്വന്തമാക്കിയതിന് പിന്നാലെ സൂര്യ ചിത്രവും റെക്കോഡ് തുകയ്ക്ക് വിറ്റ് പോയ വാർത്തയാണ് പുറത്ത് വരുന്നത്. സൂര്യയുടെ പുതിയ ചിത്രം എസ് ത്രീ- സിംഗം മൂന്നാം ഭാഗം ആണ് നാല് കോടി 75 ലക്ഷത്തിന് കേരളത്തിൽ വിതരണത്തിനെടുത്തത. സൂര്യയുടെ 24 കേരളത്തിൽ റിലീസ് ചെയ്ത സോപാനം എന്റർടെയിന്മെന്റാണ് സൂര്യയുടെ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന കേരളാ വിതരണാവകാശതുക നൽകി എസ് ത്രീ സ്വന്തമാക്കിയത്. ആദിത്യാ ഫിലിംസിനൊപ്പം ചേർന്നാണ് ഈ ബാനർ സിനിമയുടെ വിതരണം സ്വന്തമാക്കിയത്. ബാഹുബലിയുടെ മലയാളം വിതരണത്തിനുള്ള വില പേശൽ നടക്കുകയാണ്. പത്ത് കോടിക്ക് മുകളിലാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. രജനീകാന്ത് ചിത്രം കബാലിയാണ് മലയാളത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിതരണത്തിനെത്തിച്ച ചിത്രം. ആറ് കോടി രൂപയ്ക്കാണ് ഫ്രൈഡേ ഫിലിംസും കാർണിവൽ മോഷൻ പിക്ചേഴ്
അന്യഭാഷാ സിനിമകൾ കേരളത്തിൽ തുടർച്ചയായി വിജയം കൊയ്യുമ്പോൾ വിതരണാവകാശ തുകയും ഉയരുകയാണ്. രജനീ ചിത്രം കബാലിയുടെ കേരളത്തിലെ വിതരണാവകാശം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് ഏഴര കോടി നല്കി സ്വന്തമാക്കിയതിന് പിന്നാലെ സൂര്യ ചിത്രവും റെക്കോഡ് തുകയ്ക്ക് വിറ്റ് പോയ വാർത്തയാണ് പുറത്ത് വരുന്നത്.
സൂര്യയുടെ പുതിയ ചിത്രം എസ് ത്രീ- സിംഗം മൂന്നാം ഭാഗം ആണ് നാല് കോടി 75 ലക്ഷത്തിന് കേരളത്തിൽ വിതരണത്തിനെടുത്തത. സൂര്യയുടെ 24 കേരളത്തിൽ റിലീസ് ചെയ്ത സോപാനം എന്റർടെയിന്മെന്റാണ് സൂര്യയുടെ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന കേരളാ വിതരണാവകാശതുക നൽകി എസ് ത്രീ സ്വന്തമാക്കിയത്. ആദിത്യാ ഫിലിംസിനൊപ്പം ചേർന്നാണ് ഈ ബാനർ സിനിമയുടെ വിതരണം സ്വന്തമാക്കിയത്.
ബാഹുബലിയുടെ മലയാളം വിതരണത്തിനുള്ള വില പേശൽ നടക്കുകയാണ്. പത്ത് കോടിക്ക് മുകളിലാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. രജനീകാന്ത് ചിത്രം കബാലിയാണ് മലയാളത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിതരണത്തിനെത്തിച്ച ചിത്രം.
ആറ് കോടി രൂപയ്ക്കാണ് ഫ്രൈഡേ ഫിലിംസും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്ന് വിജയ് ചിത്രം തെരിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഇതിന് മുമ്പ് ബാഹുബലി, ഐ എന്നീ സിനിമകൾക്കാണ് ഉയർന്ന തുക നൽകിയത്. ഐ 5 കോടി പത്ത് ലക്ഷവും ബാഹുബലി 4 കോടി 25 ലക്ഷവും നൽകിയാണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ കേരളത്തിലെത്തിച്ചത്.
ഹരി സംവിധാനം ചെയ്ത സിങ്കം, സിങ്കം 2 എന്നിവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു. സാറ്റലൈറ്റ് റൈറ്റും ഓവർസീസ് റൈറ്റും മ്യൂസിക് റൈറ്റും എല്ലാം ചേർത്ത് 100 കോടിക്ക് മേൽ ബിസിനസ് എസ് 3യിൽ നടന്നു കഴിഞ്ഞതായാണ് സൂചന. സിങ്കം 3യുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം 41 കോടി രൂപയ്ക്കാണ് വിറ്റത്. ഉദയം എന്റർടെയ്ന്മെന്റ്‌സ് ആണ് തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയത്.തെലുങ്ക് വിതരണാവകാശം 18 കോടി രൂപയ്ക്കും കർണാടക വിതരണാവകാശം 4.5 കോടി രൂപയ്ക്കും വിറ്റതായാണ് അറിയുന്നത്.