- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തരംതാണ വിമർശനങ്ങൾ മറുപടി നൽകി നമ്മൾ സ്വയം തരംതാഴ്ന്ന് പോകരുത്; നിങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ മറ്റ് പ്രവൃത്തികൾക്ക് ഉപയോഗിക്കുക; സമൂഹത്തിന് ഉപകാരപ്രദമാകട്ടെ'; കുള്ളനെന്ന് വിളിച്ച ചാനൽ അവതാരകർക്ക് മറുപടിയുമായി സൂര്യ
ചെന്നൈ: തമിഴ് നടൻ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷൻ അവാതാരകർക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാണ്. അവതാരകർക്കെതിരെ സിനിമാ രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു. എന്നാൽ, പൊതുവേ ഇത്തരം വിമർശനങ്ങളെ ഗൗനിക്കാത്ത സൂര്യ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തി. 'തരംതാണ വിമർശനങ്ങൾ മറുപടി നൽകി നമ്മൾ സ്വയം തരംതാഴ്ന്ന് പോകരുത്. നിങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ മറ്റ് പ്രവൃത്തികൾക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഉപകാരപ്രദമാകട്ടെ.' സൂര്യ പറഞ്ഞു. പ്രിയപ്പെട്ട ആരാധകർ എന്ന ഹാഷ്ടാഗും കുറിച്ചാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ചാനലിന്റെ ലൈവ് പരിപാടിക്കിടയിൽ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമർശങ്ങൾ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നിൽക്കണമെങ്കിൽ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കിൽ ഹീൽസും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം. നടികർ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാൽ ചാനൽ പരിപാടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തമാശയുടെ പേരിൽ വ്യക്തികളെ ഇത്തരത്തിൽ അപമാനിക്കുന്നത് തീർത്തു
ചെന്നൈ: തമിഴ് നടൻ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷൻ അവാതാരകർക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാണ്. അവതാരകർക്കെതിരെ സിനിമാ രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു. എന്നാൽ, പൊതുവേ ഇത്തരം വിമർശനങ്ങളെ ഗൗനിക്കാത്ത സൂര്യ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തി.
'തരംതാണ വിമർശനങ്ങൾ മറുപടി നൽകി നമ്മൾ സ്വയം തരംതാഴ്ന്ന് പോകരുത്. നിങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ മറ്റ് പ്രവൃത്തികൾക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഉപകാരപ്രദമാകട്ടെ.' സൂര്യ പറഞ്ഞു. പ്രിയപ്പെട്ട ആരാധകർ എന്ന ഹാഷ്ടാഗും കുറിച്ചാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ചാനലിന്റെ ലൈവ് പരിപാടിക്കിടയിൽ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമർശങ്ങൾ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നിൽക്കണമെങ്കിൽ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കിൽ ഹീൽസും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം.
നടികർ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാൽ ചാനൽ പരിപാടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തമാശയുടെ പേരിൽ വ്യക്തികളെ ഇത്തരത്തിൽ അപമാനിക്കുന്നത് തീർത്തും അധാർമികമാണെന്നാണ് വിശാൽ പറഞ്ഞത്. വിശാലിനു പിന്നാലെ സൂര്യയുടെ താനാ സേർന്ത കൂട്ടത്തിന്റെ സംവിധായകൻ വിഘ്നേഷ് ശിവനും രംഗത്തെത്തി.
ചാനൽ അവതാരകർക്കെതിരെ സിനിമാ രംഗത്തുള്ളവരും ആരാധകരും രംഗത്തെത്തിയിരുന്നു. കൂടാതെ ചാനലിന് മുന്നിൽ പ്രതിഷേധപ്രകടനവും നടക്കുകയുണ്ടായി. സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾക്കൊടുവിലാണ് ഈ പരാമർശം ഉണ്ടായത്. ഇതിനെതിരെ ആരാധകർ രംഗത്തെത്തുകയും മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോൾ സൂര്യ തന്നെ മറുപടിയുമായി രംഗത്തെത്തി.
അത്രയും ഉയർന്ന നിലയിൽ നിൽക്കുന്നയാളോടു പോലും ആർക്കും ബഹുമാനം തോന്നുന്നില്ലെന്ന് വിഘ്നേഷ് ട്വീറ്റ് ചെയ്തു. ഒരു പ്രോഗ്രാം അവതരിപ്പിക്കാനുള്ള കഴിവില്ലായിരിക്കാം. എന്നാൽ വിഡ്ഡിത്തരം വിളിച്ചു പറയുന്നത് അവസാനിപ്പിക്കൂ എന്നു അവതാരകരെ ട്വിറ്ററിലൂടെ ഉപദേശിച്ചാണ് തമിഴ്നടൻ കരുണാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.