- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൽവേയിൽ 100 തൊഴിൽ അവസരങ്ങളുമായി മെഡിക്കൽ ഉപകരണ കമ്പനി; 10 മില്യൺ യൂറോ നിക്ഷേപത്തിന് ഒരുങ്ങി സർമോദിക്‌സ്
ഡബ്ലിൻ: മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ സർമോദിക്‌സ് ഗാൽവേയിൽ 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. മൊത്തം 10 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർമോദിക്‌സ് ലക്ഷ്യമിടുന്നത്. ബാലിനാസ്ലോയിലെ ക്രെയ്ഗ് മെഡിക്കൽ ഏറ്റെടുത്തതിന് ശേഷമാണ് സർമോദിക്‌സ് ഈ പ്രഖ്യാപനം നടത്തിയത്. 2006-ൽ സ്ഥാപിതമായ ക്രെയ്ഗ് മെഡിക്കൽ പ്ലാന്റിൽ നിലവിൽ 32 ജീവനക്കാരുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ 100 തൊഴിലാളികളെ നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മിന്നസോട്ടയിൽ ഹെഡ്ക്വാർട്ടറുള്ള ഈ യുഎസ് കമ്പനി ഹൃദ്രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളാണ് നിർമ്മിക്കുന്നത്. അടുത്തകാലത്തായി തൊഴിലില്ലായ്മ രൂക്ഷമായ ഡബ്ലിനിൽ സർമോദിക്‌സിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ കമ്പനി നൽകട്ടെയെന്ന് ബാലിനസ്ലോയിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി മേരി മിച്ചെൽ ആശംസിച്ചു.
ഡബ്ലിൻ: മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ സർമോദിക്‌സ് ഗാൽവേയിൽ 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. മൊത്തം 10 മില്യൺ യൂറോയുടെ നിക്ഷേപമാണ് സർമോദിക്‌സ് ലക്ഷ്യമിടുന്നത്. ബാലിനാസ്ലോയിലെ ക്രെയ്ഗ് മെഡിക്കൽ ഏറ്റെടുത്തതിന് ശേഷമാണ് സർമോദിക്‌സ് ഈ പ്രഖ്യാപനം നടത്തിയത്.
2006-ൽ സ്ഥാപിതമായ ക്രെയ്ഗ് മെഡിക്കൽ പ്ലാന്റിൽ നിലവിൽ 32 ജീവനക്കാരുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ 100 തൊഴിലാളികളെ നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മിന്നസോട്ടയിൽ ഹെഡ്ക്വാർട്ടറുള്ള ഈ യുഎസ് കമ്പനി ഹൃദ്രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളാണ് നിർമ്മിക്കുന്നത്.
അടുത്തകാലത്തായി തൊഴിലില്ലായ്മ രൂക്ഷമായ ഡബ്ലിനിൽ സർമോദിക്‌സിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ കമ്പനി നൽകട്ടെയെന്ന് ബാലിനസ്ലോയിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി മേരി മിച്ചെൽ ആശംസിച്ചു.