- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വോട്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷൻ എൻ.ആർ.ഐ. സർവേ നടത്തും; വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ മത്സരങ്ങളും
ന്യൂഡൽഹി: പ്രവാസി വോട്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എൻ.ആർ.ഐ. സർവേ നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹിയിൽ അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനത്തിൽ ഇതിനു തുടക്കമാവും. വിദേശ ഇന്ത്യക്കാർക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണർ ഉമേഷ് സിൻഹ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ചുള്ള വിവരവും ബോധവത്കരണ പരിപാടികളും പരസ്?പരം പങ്കുവെക്കാൻ അന്താരാഷ്ട്രതലത്തിൽ ആദ്യവേദിയാവുന്ന സമ്മേളനം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഡോ. നസീം സെയ്ദി ഉദ്ഘാടനം ചെയ്യും. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽനിന്ന് പാക്കിസ്ഥാൻ വിട്ടുനിൽക്കുമെന്നാണ് സൂചന. പാക്കിസ്ഥാനെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ പങ്കെടുക്കുമെന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉമേഷ് സിൻഹ മാദ്ധ്യമങ്ങളോടു പറഞ്ഞു. മൊത്തം 27 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ ധാരണാപ
ന്യൂഡൽഹി: പ്രവാസി വോട്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എൻ.ആർ.ഐ. സർവേ നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹിയിൽ അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനത്തിൽ ഇതിനു തുടക്കമാവും. വിദേശ ഇന്ത്യക്കാർക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണർ ഉമേഷ് സിൻഹ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ചുള്ള വിവരവും ബോധവത്കരണ പരിപാടികളും പരസ്?പരം പങ്കുവെക്കാൻ അന്താരാഷ്ട്രതലത്തിൽ ആദ്യവേദിയാവുന്ന സമ്മേളനം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഡോ. നസീം സെയ്ദി ഉദ്ഘാടനം ചെയ്യും.
അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽനിന്ന് പാക്കിസ്ഥാൻ വിട്ടുനിൽക്കുമെന്നാണ് സൂചന. പാക്കിസ്ഥാനെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ പങ്കെടുക്കുമെന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉമേഷ് സിൻഹ മാദ്ധ്യമങ്ങളോടു പറഞ്ഞു. മൊത്തം 27 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ ധാരണാപത്രം ഒപ്പിട്ട നാല്പതോളം രാജ്യങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി ഇന്ത്യക്കാർക്കുള്ള വോട്ടിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിവരശേഖരണം ലക്ഷ്യമിട്ടാണ് സർവേയും മത്സരങ്ങളും. വിവിധ രാജ്യങ്ങളുമായി വോട്ടർ വിദ്യാഭ്യാസ-വിജ്ഞാന പദ്ധതികൾ സ്ഥിരമായി പങ്കുവെക്കാൻ വോയ്‌സ് ഡോട്ട് നെറ്റ് എന്ന പദ്ധതിയും ആരംഭിക്കും. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി.
രണ്ടു ദിവസമാണ് സമ്മേളനം. വോട്ടർ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും മുഖ്യചർച്ച. ഓരോ വോട്ടർക്കും തങ്ങളുടെ അവകാശത്തെക്കുറിച്ച് അറിവുണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യും. ഇതിനായി വിവരസാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചർച്ചയുണ്ടാവും.