ചെന്നൈ: ചെന്നൈയിൽ ഹെൽമെറ്റ ധരിക്കാതെ തന്നെ പിന്തുടർന്ന ആരാധകരോട് കയർത്ത് സൂര്യ, ഹെൽമെറ്റ് ധരിക്കാത്ത ഒരു യുവാവ് കാറിന് സമീപം വന്ന് വീണപ്പോഴായിരുന്നു താരത്തിന് നിയന്ത്രണം കൈവിട്ടത്. അയാൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തന്റെ ജീവിത കാലം മുഴുവൻ അത് തന്നെ വേട്ടയാടിയെനെ എന്ന് താരം പറഞ്ഞു.

റോഡിലൂടെ പോകുന്ന ബൈക്ക് റാലിയിൽ പങ്കെടുത്ത യുവാക്കൾ ആരും തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഞാൻ കണ്ടു, റാലിയിൽ പങ്കെടുത്ത ഒരാൾ പോലും ഹെൽമെറ്റ് ധരിച്ചിട്ടില്ല. ഒരു വേള എന്റെ കാറിന് സമീപം വന്ന് ബൈക്ക് ഇടിച്ചു വീണു. ഒരു പക്ഷെ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ജീവിത കാലം മുഴുവൻ അത് എന്നെ വേട്ടയാടുമെന്നും സൂര്യ പറഞ്ഞു.

സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ. 'നിങ്ങൾ ദയവ് ചെയ്തു ഹെൽമെറ്റ് ധരിക്കു,സുരക്ഷിതമായി വാഹനം ഓടിക്കുവെന്നും' സൂര്യ ആരാധകരോട് അപേക്ഷിച്ചു. നിങ്ങളുടെ സ്‌നേഹമാണ് എനിക്ക് വേണ്ടത് അല്ലാതെ നിങ്ങളുടെ ജീവിതമല്ലെന്നും താരം പറഞ്ഞു.

 

 

 

-