ചെന്നൈ: വീട്ടുജോലിക്കാരന്റെ വിവാഹം നടത്തിക്കൊടുക്കുകയും കുടുംബസമേതം എത്തി വിവാഹ ചടങ്ങിലുടനീളം സാന്നിധ്യമായി മാറുകയും ചെയ്യ്ത് വിവാഹം മംഗളമായി നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തിരുപ്പതിയിൽ നടന്ന വിവാഹത്തിലുടനീളം സൂര്യ, കാർത്തി, ജ്യോതിക, അച്ഛൻ ശിവകുമാർ, അമ്മ എന്നിവരും പങ്കെടുത്തിരുന്നു. സൂര്യയാണ് താലി കൈമാറിയത്. വിവാഹത്തിനുള്ള സാമ്ബത്തിക സഹായം നൽകിയതും സൂര്യയും കുടുംബവുമായിരുന്നു.സൂര്യയെ കൂടാതെ കാർത്തി, ജ്യോതിക, അച്ഛൻ ശിവകുമാർ, അമ്മ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.