ഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് രാത്രി 8 മണിക്ക് സൂര്യ ഇന്ത്യ ഫെസ്റ്റിവൽ അരങ്ങേറുന്നു. ഇന്ത്യയിൽ നിന്നും പ്രശസ്തരായ നർത്തകരാണ്  നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത്.

ഭരതനാട്യ ചുവടുമായി ശ്രീലതാ വിനോദ് അരങ്ങിലെത്തും. കൂടാതെ കഥക് വിസ്മയം രാജേന്ദ്ര ഗംഗനി അവതരിപ്പിക്കുന്ന കഥക്ക്, ബാംഗ്ലൂരിൽ നിന്നും ഒഡിസി ത്രയം എന്നറിയപ്പെടുന്ന രാഹുൽ ആചാര്യ സോണാലി മഹാപാത്ര & ഗായത്രി രൺബീർ എന്നിവരുടെ ഒഡിസി നൃത്തവും വേദിയിൽ അരങ്ങേറും.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും നൽകുകയെന്ന് ഭാഗരവാഹികൾ വ്യക്തമാക്കി. സമാജം സംഘടിപ്പിക്കുന്ന ഈ നൃത്തവിരുന്നു ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.