ഏറെ ചർച്ചാവിഷയമായ ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം.ചിത്രത്തെ കുറിച്ച് നിരവധി പ്രമുഖരായ ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്തെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചിത്രത്തെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണിപ്പോൾ. മന്ത്രിയുടെ ട്വീറ്റിന് നടൻ സൂര്യ നന്ദി പറയുകയും ചെയ്തിരുന്നു.

'സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ളമനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്‌ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ'' എന്നാണ് മന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ എഴുതിയിരിക്കുന്നത്.


ഫേസ്‌ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ :

അതേസമയം, സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്‌കാരമാണ് ചിത്രം പറഞ്ഞുപോകുന്നത്.അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്‌ച്ചയുടെ അന്ധതയോട്, കൊടിയ പീഡനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും സിനിമയിൽ അവിസ്മരണീയമാക്കിയിരിക്കുന്നു.

ഇ പോസ്റ്റ് ഷെയർ ചെയ്താണ് സൂര്യ നന്ദി അറിയിച്ചിരിക്കുന്നത്.