- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരത്തിന് ആശംസകളുമായി സൂര്യ; സിനിമയിൽ ശോഭിച്ചതു പോലെ ബിസിനസും വിജയിക്കട്ടെയെന്ന് സൂപ്പർസ്റ്റാർ
കൊച്ചി: സിനിമാ താരം കാവ്യാ മാധവന്റെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകൾ നേർന്ന് തമിഴ്‌നടൻ സൂര്യ രംഗത്തെത്തി. ഓൺലൈനിൽ വസ്ത്രം വാങ്ങാനുള്ള സൗകര്യം ഒരുക്കിയാണ് കാവ്യ കച്ചവട രംഗത്തേക്ക് ചുവടുവച്ചത്. ലക്ഷ്യ എന്ന പേരിൽ തുടങ്ങിയിരിക്കുന്ന വെബ്‌സൈറ്റിന് ആശംസകൾ നേർന്നാണ് സൂര്യ രംഗത്തെത്തിയത്. സൂര്യ ആശംസകൾ നേരുന്ന വീഡിയ ലക്ഷ്യയുടെ ഫേസ്ബ
കൊച്ചി: സിനിമാ താരം കാവ്യാ മാധവന്റെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകൾ നേർന്ന് തമിഴ്‌നടൻ സൂര്യ രംഗത്തെത്തി. ഓൺലൈനിൽ വസ്ത്രം വാങ്ങാനുള്ള സൗകര്യം ഒരുക്കിയാണ് കാവ്യ കച്ചവട രംഗത്തേക്ക് ചുവടുവച്ചത്. ലക്ഷ്യ എന്ന പേരിൽ തുടങ്ങിയിരിക്കുന്ന വെബ്‌സൈറ്റിന് ആശംസകൾ നേർന്നാണ് സൂര്യ രംഗത്തെത്തിയത്. സൂര്യ ആശംസകൾ നേരുന്ന വീഡിയ ലക്ഷ്യയുടെ ഫേസ്‌ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാവ്യ, നിങ്ങളുടെ ബിസിനസ് സംരഭത്തെ കുറിച്ച് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ തുടങ്ങുന്നത്. 'സിനിമയിൽ എങ്ങനെ ഒരു നല്ല ഇടം കണ്ടെത്തിയോ, അതുപോലെ ബിസിനസിനും നല്ലൊരു ഇടം കണ്ടെത്താൻ താങ്കൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ ലക്ഷ്യ ഡോ.കോമിന് എല്ലാവിധ ആശംസകളും നേരുന്നു' സൂര്യ വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മെഗാ സ്റ്റാർ മമ്മൂട്ടിയാണ് 'ലക്ഷ്യ' ഉദ്ഘാടനം ചെയ്തത്. കൊച്ചി ലുലുമാളിലെ ലുലു മാരിയട്ട് ഹോട്ടലിൽ വച്ചായിരുന്നു ഉദ്ഘാടനം. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സിനിമാ നടനും എംപിയും ആയ ഇന്നസെന്റ് ആണ് നിർവ്വഹിച്ചത്. ഓൺലൈനിൽ ഇല്ല ഉദ്ഘാടനം കഴിഞ്ഞെങ്കിലും 'ലക്ഷ്യ'യിൽ നിന്ന് ഓൺലൈനിൽ വസ്ത്രം വാങ്ങിക്കാൻ അടുത്ത ദിവസം രാവിലെ മുതൽ കഴിഞ്ഞിട്ടില്ല. കമിങ് സൂൺ എന്നാണ് വെബ്‌സൈറ്റിൽ കാണുന്നത്.
A great wish from a great human - our Surya Thank you so much for your support and love! :)Regards and respect.... Kavya Madhavan #Laksyah #Surya
Posted by Laksyah.com on Sunday, June 28, 2015