തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ മഴവിൽ മെഗാഷോ ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നത്. ഷോയിൽ പങ്കെടുക്കാൻ തമിഴ് സൂപ്പർസ്റ്റാർ സൂര്യയും എത്തിയിരുന്നു. മലയാളത്തിലെ താരനക്ഷത്രങ്ങളുടെ സാന്നിധ്യത്തിൽ ആവേശഭരിതനായിരുന്നു താരം. മോഹൻലാൽ നേരിട്ട് ക്ഷണിച്ചതിലുള്ള സന്തോഷം പ്രേക്ഷകരോട് സൂര്യ പങ്കുവെച്ചു. വേദിയിൽ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് പരിപാടിക്കിടെ സൂര്യ പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമാണ് മലയാളസിനിമയെന്നും ഇവിടെ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സൂര്യ പ്രസംഗത്തിൽ പറഞ്ഞു.

നിങ്ങൾ എങ്ങനെ ഇത്ര സുന്ദരനായിരിക്കുന്നു എന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ കേൾക്കാത്ത പോലെ എന്തോ എന്ന് മമ്മൂട്ടി ചോദിച്ചു. വീണ്ടും സൂര്യ മൈക്കിലൂടെ ചോദ്യം ആവർത്തിച്ചപ്പോൾ മമ്മൂട്ടി ചിരിച്ചു. പിന്നിൽ തിരിഞ്ഞപ്പോൾ മോഹൻലാൽ നിൽക്കുന്നു. ആവേശഭരിതനായ സൂര്യ സർ എന്ന് വിളിച്ച് മോഹൻലാലിന്റെ കാലിൽ വീണു. എല്ലാവരുടെയും ആരാധകർ ഇവിടെയുള്ള സമയത്ത് താൻ ഒരു കാര്യം പറയാൻ പോകുകയാണെന്ന് സൂര്യ പറഞ്ഞു.

മമ്മൂട്ടിയുടെ വിവാഹ വാർഷികം ആണെന്ന കാര്യമാണ് സൂര്യ ആരാധകരെ ഓർമപ്പെടുത്തിയത്. കൂടാതെ തെലുങ്ക് ചിത്രമായ യാത്രയിൽ ഞാൻ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.