- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ് റിലിസായി സിങ്കം 3 എത്തും; ദുരൈസിങ്കത്തെ വരവേല്ക്കാനൊരുങ്ങി ആരാധകർ
ആരാധകർക്ക് ആവേശം പകർന്ന് സൂര്യയുടെ പുതിയ ചിത്രമായ എസ് 3-യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. തമിഴിലും തെലുങ്കിലുമായി ചിത്രം ഡിസംബർ 16-ന് ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.സിങ്കം, സിങ്കം 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് എസ് 3. സിങ്കം സീരീസിലെ മുൻ ചിത്രങ്ങളുടെ സംവിധായകൻ ഹരി തന്നെയാണ് പുതിയ ചിത്രത്തിന്റേയും സംവിധായകൻ ഈ വരുന്ന ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അനുഷ്;ക ഷെട്ടിയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രം ഡിസംബർ 16നാണ് റിലീസ് ആകുന്നതെന്ന് സൂര്യ തന്നെയാണ് പുറത്ത് വിട്ടത്. പ്രതീക്ഷിച്ചതിലും ഒരുപാട് വൈകിയാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മലേഷ്യൻ സർക്കാരുമായി ഉണ്ടായ ചില പ്രശ്‌നങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്ങ് വൈകാൻ കാരണമായിരുന്നു. ഇൻട്രൊഡക്ഷൻ സോങിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. ഹാരിസ് ജയരാജ് ഈണം പകരുന്ന പാട്ടിന്റെ കൊറിയോഗ്രഫി ബ്രിന്ദ മാസ്റ്ററാണ്.
ആരാധകർക്ക് ആവേശം പകർന്ന് സൂര്യയുടെ പുതിയ ചിത്രമായ എസ് 3-യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. തമിഴിലും തെലുങ്കിലുമായി ചിത്രം ഡിസംബർ 16-ന് ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.സിങ്കം, സിങ്കം 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് എസ് 3. സിങ്കം സീരീസിലെ മുൻ ചിത്രങ്ങളുടെ സംവിധായകൻ ഹരി തന്നെയാണ് പുതിയ ചിത്രത്തിന്റേയും സംവിധായകൻ
ഈ വരുന്ന ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അനുഷ്;ക ഷെട്ടിയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രം ഡിസംബർ 16നാണ് റിലീസ് ആകുന്നതെന്ന് സൂര്യ തന്നെയാണ് പുറത്ത് വിട്ടത്. പ്രതീക്ഷിച്ചതിലും ഒരുപാട് വൈകിയാണ്
ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മലേഷ്യൻ സർക്കാരുമായി ഉണ്ടായ ചില
പ്രശ്‌നങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്ങ് വൈകാൻ കാരണമായിരുന്നു.
ഇൻട്രൊഡക്ഷൻ സോങിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. ഹാരിസ് ജയരാജ് ഈണം പകരുന്ന പാട്ടിന്റെ കൊറിയോഗ്രഫി ബ്രിന്ദ മാസ്റ്ററാണ്.