ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ മുൻ പ്രസിഡന്റും, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ ചെയർമാനുമായ ചങ്ങനാശേരി പകലോമറ്റം കൊച്ചുതണുങ്ങാട്ടിൽ എസ്.കെ. ചെറിയാന്റെ സഹധർമ്മിണി സൂസൻ ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതയായി. എറണാകുളം കിഴക്കമ്പലം വാച്ചേരി വീട്ടിൽ പരേതരായ അന്നം - വർക്കി ഇത്താപ്പിരി ദമ്പതികളുടെ നാലാമത്തെ മകളാണ് പരേത.

മക്കൾ: ഡോ. സബീന ചെറിയാൻ, സുദീപ് ചെറിയാൻ. മരുമക്കൾ: ഏബ്രഹാം ജോർജ്, സന്ധ്യ. കൊച്ചുമക്കൾ: ലൈല, സാക്കറേ. സഹോദരങ്ങൾ: മത്തായി ഇത്താപ്പിരി, വർഗീസ് ഇത്താപ്പിരി, സാറാമ്മ ഇത്താപ്പിരി, മറിയാമ്മ ഇത്താപ്പിരി.

ഈറോഡിൽ നിന്ന് നേഴ്‌സിങ് ബിരുദവും, വെല്ലൂരിൽ നിന്ന് ബിരുദാനന്തര ബിരുദവും, കഴിഞ്ഞ് 1975-ൽ അമേരിക്കയിലെത്തി. ന്യൂയോർക്ക്, ഷിക്കാഗോ എന്നിവടങ്ങിൾ ജോലി ചെയ്തശേഷം 1978-ൽ ഹൂസ്റ്റണിൽ സ്ഥരതാമസമാക്കി.