- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുശാന്തിന്റെ ആ മഴവിൽഗോൾ കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ; ചെന്നൈയെ തോൽപ്പിച്ചത് മുല്ലപ്പെരിയാറിലുള്ള പ്രതികാരമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്നാണ് പേരെങ്കിലും ഐഎസ്എൽ ടീമിൽ മലയാളി താരങ്ങൾ ആരുമില്ലേ? ഈ ചോദ്യം ഐഎസ്എൽ തുടങ്ങിയ വേളയിൽ തന്നെ ഉയർന്നു കേട്ടിരുന്നു. ഒടുവിൽ സെമി ഫൈനലിൽ ശരിക്കും ഒരു മലയാളി താരം അവതരിച്ചു. ചെന്നൈക്കെതിരെ പകരക്കാരനായി ഇറങ്ങി ടൂർണ്ണമെന്റിലെ പകരം വെക്കാനില്ലാത്ത വിധം മനോഹരമായ ഗോൾ നേടിയ സുശാന്ത് മാത്യുവെന്ന വയനാട്ട
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്നാണ് പേരെങ്കിലും ഐഎസ്എൽ ടീമിൽ മലയാളി താരങ്ങൾ ആരുമില്ലേ? ഈ ചോദ്യം ഐഎസ്എൽ തുടങ്ങിയ വേളയിൽ തന്നെ ഉയർന്നു കേട്ടിരുന്നു. ഒടുവിൽ സെമി ഫൈനലിൽ ശരിക്കും ഒരു മലയാളി താരം അവതരിച്ചു. ചെന്നൈക്കെതിരെ പകരക്കാരനായി ഇറങ്ങി ടൂർണ്ണമെന്റിലെ പകരം വെക്കാനില്ലാത്ത വിധം മനോഹരമായ ഗോൾ നേടിയ സുശാന്ത് മാത്യുവെന്ന വയനാട്ടുകാരനായിരുന്നു ഇന്നലത്തെ തലയെടുപ്പുള്ള കൊമ്പനായി നിന്നത്.
ഇഞ്ച്വറി ടൈമിൽ സുശാന്ത് നേടിയ വിസ്മയ ഗോളിന് പകരം വയ്ക്കാൻ വിധത്തിലൊന്ന് ഇതുവരെ പിറന്നിട്ടില്ല. സുശാന്തിന്റെ ഇടംകാലനടി ചെന്നൈ ഗോൾപോസ്റ്റിന്റെ ഇടതു മൂലയിൽ താഴ്ന്നിറങ്ങിയപ്പോൾ കൊച്ചിയിൽ മഞ്ഞപ്പട ആർത്തിരമ്പുകയായിരുന്നു. ഇയാൻ ഹ്യൂം നൽകിയ പാസുമായി മുന്നേറിയ സുശാന്ത് രണ്ട് ഡിവൻഡർമാരെ കബളിപ്പിച്ച് 30 വാര അകലെ നിന്നും ഗോൾമുഖത്തേക്ക് തൊടുക്കുകയായരുന്നു. മഴവില്ലു പോലെ വളഞ്ഞ പന്ത് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിൽ പതിക്കുകയാിരുന്നു.
ഈ ഗോളോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിൽ ആവേശം അണപൊട്ടി. സോഷ്യൽ മീഡിയയിലും തരംഗമായത് സുശാന്തിന്റെ മഴവില്ല് ഗോളായിരുന്നു. സുശാന്തിന്റെ തകർപ്പൻ ഗോൾ മെസി ലോകക്കപ്പിൽ നേടിയ ഉഗ്രൻ ഗോളിന് സമമാണെന്ന നിരീക്ഷണം പോലും ചിലർ നടത്തി. സുശാന്തിന്റെ ഗോൾവീഡിയോയും ഫേസ്‌ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു തവണ കണ്ടിട്ടും പിന്നീടും ഗോളടി ദൃശ്യം കണ്ട് നിർവൃതി അടയുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ.
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോടെ വാട്‌സ് ആപ്പിലും മെസേജുകളുടെ പ്രളയമായിരുന്നു. ചെന്നൈ ടീം ഉടമ അഭിഷേക് ബച്ചനെയെയും ചെന്നൈയെയും കളിയാക്കിയായിരുന്നു പ്രതികരണങ്ങൾ. നീയൊക്കെ മുല്ലപ്പെരിയറിൽ നിന്നു വെള്ളം മോഷ്ടിക്കും അല്ലേടാ... അതിന്റെ പ്രതികാരമാണ് ഇതെന്നും പറഞ്ഞായി ചില വാട്‌സ് ആപ്പ് മെസേജുകൾ. എന്തായാലും ഏതാനും നിമിഷങ്ങൾക്കൊണ്ട് തകർപ്പൻ ഗോൾ നേടിയ സുശാന്ത് മാത്യു കേരളത്തിന്റെ പുതിയ താരമായി മാറിയിരിക്കയാണ്.