സൗദിയിൽ കമ്പനികളുടെ തകർച്ചയിൽ ജോലിയും നഷ്ടപ്പെട്ട് ശമ്പളവും മുടങ്ങി ദിവസങ്ങളോളം കുടിക്കാൻ വെള്ളവും വിശപ്പടക്കാൻ ആഹാരവും ഇല്ലാതെ നരകയാതന അനുഭവിച്ച ഇന്ത്യൻ പ്രവാസികൾക്ക് മുൻ അനുഭവങ്ങൾ വച്ചിട്ടു ഒരു തരത്തിലും സഹായിക്കാൻ സാധ്യത ഇല്ലാത്ത പ്രവാസികൾ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്ത ഒരു വകുപ്പിൽ നിന്നും കാര്യക്ഷമം ആയി പ്രവർത്തിക്കാത്ത കോൺസുലേറ്റുകളിൽ നിന്നും ഇത്തരത്തിൽ ഒരു സ്വാന്തനവും സഹായവും കിട്ടിയപ്പോൾ പ്രവാസി സമൂഹത്തിനു ബോധ്യമായി നമ്മൾ ഇപ്പോൾ അനാഥർ അല്ല എന്നും നിങ്ങളെയും സഹായിക്കേണ്ട കടമ ഞങ്ങൾക്ക് ഉണ്ട് എന്നും പ്രവാസികളെ അവർക്കു ബോധിപ്പിക്കാൻ ആയി.

അതിനു മുൻകൈ എടുത്ത ശ്രീ മതി സുഷമ സ്വരാജ് എന്ന ഹൃദയ പക്ഷ മന്ത്രിക്കു പ്രവാസികളുടെ പക്കൽ നിന്നും ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി.

വകുപ്പുകൾ ഒക്കെ നേരത്തെയും ഉണ്ടായിരുന്നു വിദേശ കാര്യ വകുപ്പിന് പുറമെ പ്രവാസി കാര്യാ വകുപ്പും രണ്ടിനും രണ്ടു മന്ത്രിമാർ പിന്നെ സഹ മന്ത്രിമാർ വേറെയും ഘടക കക്ഷികളുടെ സമ്മർദ്ദങ്ങൾക്കും അവരുടെ പ്രാധിനിത്യം ഉറപ്പിക്കാനും അല്ലാതെ ഇതുവരെ ഈ രണ്ടു വകുപ്പുകൾ കൊണ്ട് പ്രവാസിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. അടിക്കടി ഉള്ള വിദേശ യാത്രകളും ആളെക്കൂട്ടാൻ ഉള്ള പത്ര പ്രസ്താവനകളും അവനാവശ്യമായ അവകാശ വാദങ്ങളും അല്ലാതെ കാര്യമായി ഒന്നും നടക്കാത്ത വകുപ്പുകൾ ആയിരുന്നു ഇത് രണ്ടും.

കാര്യങ്ങൾ ചെയ്യാൻ ഉള്ള മനസ്സും അത് നേടി എടുക്കാൻ ഉള്ള ഇച്ഛാശകത്തിയും ഉള്ള മന്ത്രി മാർ വരുന്നതുവരെ ഈ വകുപ്പുകൾ കൊണ്ട് യാതൊരു ജനോപകാര പ്രദമായ കാര്യങ്ങളും ചെയ്യാൻ സാധിക്കില്ല ഇവിടെ ഇത് രണ്ടും ചേർന്ന് വന്നപ്പോൾ ആണ് പ്രവാസികൾക്കിടയിലേക്കു അത് ഇറങ്ങി ചെല്ലുകയും അവരുടെ ദുഃഖത്തോടെ ഒപ്പം നിൽക്കാൻ അധികാരം കയ്യാളുന്നവർക്കു സാധിച്ചതു.

നമ്മൾ എല്ലാ പാർട്ടി നേതാക്കന്മാർക്കിടയിലും കണ്ടുവരുന്ന രീതി വച്ച് നോക്കുകയാണെങ്കിൽ വോട്ടിനായോ മറ്റു പ്രാദേശീക നീക് പോക്കുകൾ വച്ചോ ആയിരിക്കും അധികാര സ്ഥാനത്തു ഇരിക്കുന്നവർ ആരെ എങ്കിലും സഹായിക്കുന്നതു,എനിക്ക് തോന്നുന്നില്ല സുഷമ സ്വരാജിന് പ്രവാസികളുടെ 100 വോട്ട് എങ്കിലും കിട്ടിയിട്ടുണ്ടെന്നു അവരുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്നെങ്കിലും. ശരിയായ ജന ക്ഷേമം ആണ് അധികാരികളുടെ ലക്ഷ്യം എങ്കിൽ സുഷമ ജിയെ പോലെ യുള്ള ഹൃദയപക്ഷ നേതാക്കൾ ജന മനസുകൾ അറിഞ്ഞായിരിക്കും പ്രവർത്തിക്കുന്നത്.ഹൃദയം കൊടുത്തു ഹൃദയം വാങ്ങുക എന്ന കാവ്യ വരികൾ അനർത്ഥം ആകും വിധം ആണ് വിദേശ കാര്യ മന്ത്രി ആയതിനു ശേഷം അവരുടെ പ്രവർത്തനങ്ങൾ.

നമ്മൾക്കും ഉണ്ടായിരുന്നു ഒരു മന്ത്രി കിട്ടിയ വോട്ടിൽ 60 ശതമാനമെങ്കിലും പ്രവാസികളുടേം അവരുടെ കുടുംബത്തിന്റേം പങ്കു പറ്റി മന്ത്രി ആയ 10 വര്ഷം ഇരുന്ന മഹാൻ ചില സലിം കുമാർ സിനിമകിലെ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ഉള്ള ഭാവ പ്രകടനങ്ങളും ..മന്ത്രിയോ ഞാനോ എന്ന മട്ടിൽ ഉള്ള കാര്യങ്ങളോടുള്ള നിസ്സംഗതയും വോട്ട് ചെയ്തവരോട് പുച്ഛവും പ്രവാസികളോട് പരമ പുച്ഛവും കൈ മുതലായിരുന്നു മഹാന്മാർ ഇരുന്ന വകുപ്പുകളോട് പ്രവാസികൾക്ക് പ്രതീക്ഷ വച്ച് പുലർത്തതിനാൽ അവരെ പഴിക്കാൻ പറ്റില്ല എത്ര നിലവിളിച്ചാലും സഹായിക്കാൻ ആരും എത്താത്തിടത്തു പിന്നെന്തിനു നിലവിളിച്ചു കരയണം അതായിരുന്നു ഇത്രയും നാൾ പ്രവാസിയുടെ അവസ്ഥ .

ഹൃദയം കൊണ്ട് ജനങ്ങളെ ഭരിക്കുന്നവർക്കു ജനങ്ങളുടെ വികാരം കാണാതിരിക്കാൻ കഴിയില്ല നാടോടികളെ പോലെ നാടുചുറ്റി കുടുബവും രാജ്യവും നോക്കുന്ന പ്രവാസികളെ കൈ ഒഴിയാൻ അങ്ങനെ ഉള്ള മന്ത്രി മാർക്കും കഴിയില്ല,പ്രിയ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഈ ധീരമായ ഇടപെടലുകൾ ഇനിയും തുടരുകയും അത് ഇനി വരുന്ന സർക്കാരുകൾക്കൊക്കെ ഒരു പുത്തൻ ദിശാ ബോധം നൽകുന്നതും ആയിരിക്കും ഈ വകുപ്പുകൾ കൊണ്ട് ഇങ്ങനേം ചില കാര്യങ്ങൾ ചെയ്യാം എന്ന് കാണിച്ചു കൊടുത്തതിനു .

ബീ ജേപ്പി അധികാരത്തിൽ എത്തും അതല്ല തനിച്ചു ഭൂരിപക്ഷം കിട്ടി ഇല്ലെങ്കിൽ സർവ്വ സമ്മത എന്ന രീതിയിൽ സുഷമ സ്വരാജിന്റെ പേരുതന്നെ പാർട്ടി പരിഗണിക്കാൻ സാധ്യത ഉള്ള സമയത്താണ് ബീ,ജെ,പ്പി തനിച്ചു ഭൂരിപക്ഷം നേടി പാർട്ടിയിലെ ശ്കതനും അധികായനുമായ ശ്രീ മാൻ നരേദ്ര മോദിയെ പ്രധാന മന്ത്രി ആയി പ്രഖ്യാപിച്ചതു,ചിലർ എങ്കിലും കരുതിയത് പോലെ സുഷമ സ്വരാജ് ഒതുക്ക പെടുമോ എന്നുള്ള ആശങ്ക നിറഞ്ഞ നിമിഷം ആണ് അവർ വിദേശ കാര്യ വകുപ്പ് ഏറ്റെടുത്ത് ഒരു പക്ഷെ പാർട്ടിയിലെ പഴയ തലയെടുപ്പിലെങ്കിലും ജന്മനസുകൾ തന്റെ നല്ല പ്രവർത്തനത്തിലൂടെയും ചടുലമായ നീക്കങ്ങളിലൂടെയും അവർക്കു കീഴടക്കാൻ സാധിച്ചു.

അതോടപ്പം ചിലർ ഇന്നിരിക്കുന്ന ഉന്നത പദവികളിൽ സുഷമ ജി താങ്കളെ പോലെ ഉള്ളവർ ഇരുന്നിരുന്നെങ്കിൽ മനുഷ്യന് പശുവിനേക്കാൾ അന്തസായി ജീവിക്കാമായിരുന്നു... ആയിരുന്നെങ്കിൽ നോർത്ത് ഇന്ത്യയിൽ ജീവിക്കാനും ആഹാരം കഴിക്കുവാനും ഇപ്പോൾ നടക്കുന്ന പ്രതിഷേധ സമരങ്ങൾ ഉണ്ടാവുമായിരുന്നില്ല ....