- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോൾ; പെൺസുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടി വന്ന അനുഭവം വേദനയോടെ പങ്കുവെച്ച് യുവാവ്
അന്യ സ്ത്രീകളുടെ അശ്ലീല വീഡിയോ കണ്ട് ആസ്വദിക്കുന്നവരാണ് പലരും. എന്നാൽ ഈ സംഭവം ഉണ്ടാകുന്നത് തങ്ങളുടെ പ്രിയപ്പെട്ടവർക്കാണെങ്കിൽ എല്ലാവർക്കും വേദനിക്കും. ഇത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ് സുശാന്ത് എന്ന ചെറുപ്പക്കാരൻ. സഹപാഠിയായ പെൺസുഹൃത്തിന്റെ നഗ്ന വീഡിയോ കാണാനിടയായതാണ് സുശാന്തിനെ വേദനിപ്പിച്ചത്. വാട്സ്ആപ്പിലെ അശ്ലീല ഗ്രൂപ്പിലാണ് പെൺകുട്ടിയുടെ വീഡിയോ കണ്ടതെന്നും സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചെന്നും സുഷാന്ത് ഫേസ്‌ബുക്കിലൂടെ പറയുന്നു. സംഭവശേഷം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും സുഷാന്ത് പറയുന്നു. സുഷാന്ത് വീഡിയോയിൽ പറയുന്നത് ഇങ്ങനെ: 'പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ കോഴ്സിന് ചേർന്നപ്പോഴായിരുന്നു ആ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു അവളുമായി. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളർത്തിയിരുന്നത്.' 'ഓണക്കാലത്ത് അവളുടെ വീട്ടിൽ പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്‌ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന്
അന്യ സ്ത്രീകളുടെ അശ്ലീല വീഡിയോ കണ്ട് ആസ്വദിക്കുന്നവരാണ് പലരും. എന്നാൽ ഈ സംഭവം ഉണ്ടാകുന്നത് തങ്ങളുടെ പ്രിയപ്പെട്ടവർക്കാണെങ്കിൽ എല്ലാവർക്കും വേദനിക്കും. ഇത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം വീഡിയോയിലൂടെ പങ്കുവെയ്ക്കുകയാണ് സുശാന്ത് എന്ന ചെറുപ്പക്കാരൻ. സഹപാഠിയായ പെൺസുഹൃത്തിന്റെ നഗ്ന വീഡിയോ കാണാനിടയായതാണ് സുശാന്തിനെ വേദനിപ്പിച്ചത്.
വാട്സ്ആപ്പിലെ അശ്ലീല ഗ്രൂപ്പിലാണ് പെൺകുട്ടിയുടെ വീഡിയോ കണ്ടതെന്നും സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചെന്നും സുഷാന്ത് ഫേസ്‌ബുക്കിലൂടെ പറയുന്നു. സംഭവശേഷം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും സുഷാന്ത് പറയുന്നു.
സുഷാന്ത് വീഡിയോയിൽ പറയുന്നത് ഇങ്ങനെ: 'പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ കോഴ്സിന് ചേർന്നപ്പോഴായിരുന്നു ആ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു അവളുമായി. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളർത്തിയിരുന്നത്.'
'ഓണക്കാലത്ത് അവളുടെ വീട്ടിൽ പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്‌ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന് ശേഷം അവൾ ജീവനൊടുക്കാൻ ശ്രമിച്ചതായി അറിഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കണമെന്ന് തോന്നിയില്ല.'
'ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായി. ഇത്തരത്തിലുള്ള വീഡിയോ കൈയിൽ കിട്ടുമ്പോൾ അതിലുള്ളവർക്ക് ഒരമ്മയുണ്ട്, സഹോദരീസഹോദരന്മാർ ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല.'
'സ്നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് 'നോ' എന്ന പറയേണ്ട സാഹചര്യമുണ്ടായാൽ അത് പറയാൻ മടിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിലോ പോൺ സൈറ്റുകളിലോ വരാൻ സാധ്യതയുണ്ട്.' സുഷാന്ത് പറയുന്നു.