ന്യൂഡൽഹി: യുവ ഗുസ്തി താരം സാഗർ ധാൻകറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുശീൽ കുമാർ ടീവി അനുവദിച്ച് തരണമെന്ന് ആവശ്യവുമായി ജയിൽ അധികൃതർക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും, അതിനാൽ ടിവി ആവശ്യമാണെന്നുമാണ് കത്തിൽ.

തിഹാർ ജയിൽ അധികൃതർക്കാണ് സുശീൽ കുമാർ കത്തെ് നൽകിയത്. യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജൂലൈ ഒമ്പത് വരെ സുശീലിന്റെ ജൂഡിഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

ഛത്രസാൽ സ്മറ്റഡിയം പരിസരത്ത് വച്ചാണ് സുശീൽ കുമാർ സംഘവും 23 കാരനായ സാഗറിനേയും രണ്ട് കൂട്ടുകാരെയും മർദ്ദിച്ചത്. മെയ് 23 നാണ് സുശീലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകശാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.