- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പബ്ലിസിറ്റി സ്റ്റണ്ടിൽ ബിഹാറി നേതാക്കളെ വെല്ലാൻ ആരുണ്ട്?വിവാഹത്തിന് ക്ഷണിച്ചപ്പോൾ വന്നാൽ മുഖത്തടിക്കുമെന്ന് ലലുവിന്റെ മകന്റെ ഭീഷണി; മകന്റെ വിവാഹവേദി ഉടൻ മാറ്റി സ്കോർ ചെയ്ത് സുശീൽ കുമാർ മോദി; സ്ത്രീധനം വാങ്ങുന്നില്ലെന്ന വാട്സാപ്പ് പ്രചാരണം രാഷ്ടീയ മേമ്പൊടിയും
പാറ്റ്‌ന: വിവാഹവും രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കി ബിഹാറിലെ നേതാക്കൾ.ആർജെഡി നേതാവിന്റെ ഭീഷണിയെ തുടർന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ മകന്റെ വിവാഹ വേദി നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജ് പ്രതാപ് യാദവിന്റെ ഭീഷണി കണക്കിലെടുത്താണ് വേദി മാറ്റിയതെന്ന് സുശീൽ കുമാർ മോദിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോദിയുടെ മകന്റെ വിവാഹത്തിനെതിരെ തേജ് പ്രതാപ് യാദവ് പരാമർശം നടത്തിയിരുന്നു. വിവാഹത്തിന് പോവുകയാണെങ്കിൽ സുശീൽ കുമാർ മോദിയുടെ മുഖത്ത് അടിക്കേണ്ടി വരുമെന്നായിരുന്നു യാദവിന്റെ പരാമർശം. സുരക്ഷാ പ്രശ്‌നങ്ങളും ഭീഷണിയും കണക്കിലെടുത്താണ് വിവാഹവേദി മാറ്റിയതെന്ന് മോദി പത്രക്കുറിപ്പിൽ വ്യക്തമാക്കി.പാറ്റ്‌നയ്ക്കടുത്ത് രാജേന്ദ്ര നഗറിലെ ശാഖ മൈതാനത്ത് നടത്താനിരുന്ന വിവാഹം വെറ്റിനറി കോളേജ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും ഈക്കാര്യം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ വിവാ
പാറ്റ്‌ന: വിവാഹവും രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കി ബിഹാറിലെ നേതാക്കൾ.ആർജെഡി നേതാവിന്റെ ഭീഷണിയെ തുടർന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ മകന്റെ വിവാഹ വേദി നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജ് പ്രതാപ് യാദവിന്റെ ഭീഷണി കണക്കിലെടുത്താണ് വേദി മാറ്റിയതെന്ന് സുശീൽ കുമാർ മോദിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോദിയുടെ മകന്റെ വിവാഹത്തിനെതിരെ തേജ് പ്രതാപ് യാദവ് പരാമർശം നടത്തിയിരുന്നു. വിവാഹത്തിന് പോവുകയാണെങ്കിൽ സുശീൽ കുമാർ മോദിയുടെ മുഖത്ത് അടിക്കേണ്ടി വരുമെന്നായിരുന്നു യാദവിന്റെ പരാമർശം. സുരക്ഷാ പ്രശ്‌നങ്ങളും ഭീഷണിയും കണക്കിലെടുത്താണ് വിവാഹവേദി മാറ്റിയതെന്ന് മോദി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പാറ്റ്‌നയ്ക്കടുത്ത് രാജേന്ദ്ര നഗറിലെ ശാഖ മൈതാനത്ത് നടത്താനിരുന്ന വിവാഹം വെറ്റിനറി കോളേജ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും ഈക്കാര്യം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം മോദിയുടെ വിവാഹവേദി മാറ്റൽ തീരുമാനം അളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ നടത്തിയ തന്ത്രമാണൊണ്് ആർ.ജെ.ഡിയുടെ പ്രതികരണം.വിവാഹത്തിന് സ്ത്രീധനം വാങ്ങുന്നില്ലെന്ന തുറന്ന പ്രഖ്യാപനത്തോടെ, നേരത്തെ തന്നെ വിവാഹം ശ്ര്ദ്ധ പിടിച്ചുപറ്റിയിരുന്നു. അഥിഥികളെ ഇമെയിലും, വാട്‌സാപ്പും വഴി സ്ത്രീധനം വാങ്ങുന്നില്ലെന്ന പ്രഖ്യാപനം അറിയിച്ചിരുന്നു.ബാലവിവാഹവും, സ്ത്രീധനവും നിരോധിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രചാരണത്തിന്റെ ചുവട് പിടിച്ചാണ് സുശീൽ കുമാർ മോദിയുടെ നീക്കം.