ദുബായ് : കോഴിക്കോട് ബിസിനസ്സുകാരനും പൊതു പ്രവർത്തകനുമായിരുന്ന പൂണിത്തറ പരേതനായ പി.കെ. പൈലോയുടെയും, കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായിരുന്ന പരേതയായ അക്കാമ്മ പൈലോയുടെയും മകൻ സുശീൽ കുര്യൻ പൈലോ(53 വയസ് ) ദുബായിൽ നിര്യാതനായി. ട്രാൻസ് വേൾഡ് കമ്പനിയുടെ പ്രസിഡന്റും, സി.ഇ .ഓ യുമായി പ്രവർത്തിക്കുകയായിരുന്നു. ദീർഘ കാലം ദുബായ് പേൾ ഹോൾഡിങ് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു.

ജെബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക ട്സ്റ്റി, സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് സൊസൈറ്റി സീനിയർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മൃത ദേഹം വ്യാഴം ഉച്ചക്ക് 12:30 നു ദുബായ് സെന്റ് തോമസ് ഓർത്തോഡോക്‌സ് കത്തീഡ്രലിൽ കൊണ്ട് വരും. തുടർന്ന് ജബൽ അലി സെമിത്തേരിയിൽ സംസ്‌കരിക്കും.

പെട്രോഫാക് ഉദ്യോഗസ്ഥ ഷീലയാണ് ഭാര്യ.വിദ്യാർത്ഥികളായ ശ്വേതാ പൈലോ, ശ്രേയ പൈലോ എന്നിവരാണ് മക്കൾ.കൂടുതൽ വിവരങ്ങൾക്ക് 050698 70 76 എന്ന നമ്പരിൽ ബന്ദപ്പെടുക.