- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി ജാതി സെൻസസിന് എതിരല്ലെന്ന് സുശീൽ മോദി; നിതീഷ് കുമാറും തേജസ്വി യാദവും ഒരുമിച്ചുള്ള നീക്കത്തിൽ മൗനം തുടർന്ന് ബിജെപി നേതൃത്വം
ന്യൂഡൽഹി: ജാതി സെൻസസിന് ബിജെപി എതിരല്ലെന്ന് മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. ജാതി സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോകുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
''ബിജെപി ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് എതിരല്ല, നിയമസഭയിലും കൗൺസിലിലും അതിനെ പിന്തുണയ്ക്കുന്ന പ്രമേയങ്ങളിൽ ഞങ്ങളും ഭാഗഭാക്കായിരുന്നു. പ്രധാനമന്ത്രി മോദിയെ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ഒരു ബിജെപി പ്രതിനിധിയും ഉൾപ്പെടും,'' സുശീൽ മോദി പറഞ്ഞു.
ജാതി സെൻസസുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് മോദിയോട് നിതീഷ് കുമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും മോദിയുമായി കൂടിക്കാഴ്ച നടത്താൻ നിതീഷിന് അനുമതി ലഭിച്ചിരുന്നില്ല. സെൻസസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നിതീഷ് സൂചന നൽകിയിരുന്നു.
ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നുണ്ട്. സെൻസസിന്റെ കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. 1931നു ശേഷം രാജ്യത്ത് ജാതി സെൻസസ് നടന്നിട്ടില്ല.
മറുനാടന് ഡെസ്ക്