ജക്കാർത്ത: ആസിയാൻ സെക്രട്ടറി ജനറൽ ഡാറ്റോ പഡുക ലിം ജോക്ക് ഹുയിമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ജക്കാർത്തയിലായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് സുഷമ ഇന്തോനേഷ്യയിൽ എത്തിയത്.എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും സുഷമ പറഞ്ഞു.