റിയാദ്: വിദേശ കാര്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ സൗദി സന്ദർശനത്തിനായി വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് റിയാദിലെത്തി. മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി എത്തിയ മന്ത്രിയെ ഖാലിദ് ബിൻ അബ്ുൾ അസീസ് വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, നാഷണൽ ഗാർഡിലെ ഉദ്യോഗസ്ഥർ എന്നിവരാണ് മന്ത്രിക്കൊപ്പമുള്ളത്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ മുപ്പത്തി രണ്ടാമത് സൗദി പൈതൃകോത്സവത്തിൽ സുഷമ മുഖ്യ അതിഥിയായാകും. പൈതൃകോത്സവത്തിൽ ഇത്തവണ ഇന്ത്യൻ പവലിയനും ഒരുക്കിയിട്ടുണ്ടെന്നതാണ് പ്രധാന ആകർഷണം.

ഇതിനോട് കൂടെ റിയാദ് ഇന്ത്യൻ ബോയ്‌സ് സ്‌കൂളിൽ നടക്കുന്ന പൊതുപരിപാടിയിൽ സുഷമ സൗദിയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യും. 2016ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും സൗദിയും