ന്യൂയോർക്ക്: യു.എൻ. അസംബ്ലിയിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിൽ എത്തിചേർന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അഡൈ്വസറും, മകളുമായ ഇവാങ്ക ട്രമ്പുമായി കൂടിക്കാഴ്ച നടത്തി.

സ്ത്രീ ശാക്തീകരണ വിഷയത്തെ കുറിച്ചു ഇരുവരും ചർച്ച നടത്തി. നവംബർ 28 മുതൽ 30 വരെ ഹൈദരാബാദിൽ വെച്ചു നടക്കുന്ന ജി.ഇ.എസിൽ പങ്കെടുക്കുന്ന അമേരിക്കൻ ഡെലിഗേഷനെ നയിക്കുന്നത് ഇവാങ്ക ട്രമ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, ബിസിനസ്സ് ലീഡേഴ്‌സ് തുടങ്ങിയവർ ഒത്തുചേരുന്ന സമ്മേളനമാണ് ഹൈദരാബാദിൽ വെച്ചു നടക്കുന്നത്.

ഇന്ത്യൻ വിദേശവകുപ്പു മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച ഇവാങ്ക ട്രമ്പിന് വലിയ മതിപ്പുളവാക്കിയതായി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ ഇവാങ്ക പറയുന്നു. യു.എൻ. അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ഡലിഗേഷനുമായി ന്യൂയോർക്കിൽ എത്തിയ സുഷമ സ്വരാജ് ഒരാഴ്ച വിവിധ യോഗങ്ങളിൽ പങ്കെടുത്തു ഇന്ത്യയിലേക്ക് സെപ്റ്റംബർ 23ന് തിരിച്ചുപോകും.