- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ പ്രിയങ്കരിയായ മന്ത്രിയെ തേടി ആഗോള പുരസ്ക്കാരം; സുഷമ സ്വരാജ് ആഗോളചിന്തകരുടെ പട്ടികയിൽ; വിദേശകാര്യമന്ത്രി ഇടംപിടിച്ചത് ആംഗല മെർക്കലിനും ഹിലരിക്കുമൊപ്പം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി
സുഷമ സ്വരാജിന്റെ ട്വിറ്റർ നയതന്ത്രത്തിന് ആഗോള അംഗീകാരം; ഫോറിൻ പോളിസി മാഗസിന്റെ ആഗോളചിന്തകരുടെ പട്ടികയിൽ വിദേശകാര്യമന്ത്രിയും; ഇടംപിടിച്ചത് ആംഗല മെർക്കലിനും ഹിലരിക്കുമൊപ്പം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ 'ട്വിറ്റർ നയതന്ത്രത്തിന്' ആഗോള അംഗീകാരം. അമേരിക്കൻ പ്രസിദ്ധീകരണമായ ഫോറിൻ പോളിസി മാഗസിൻ സുഷമയെ 2016ലെ അഗോള ചിന്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൈബർ സമൂഹികമാദ്ധ്യമമായ ട്വിറ്ററിലൂടെ സംവാദവും പ്രശ്‌നപരിഹാരവും സാധ്യമാക്കിക്കൊണ്ടുള്ള സുഷമയുടെ പുതിയ നയതന്ത്രമാണ് സുഷമയ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുത്തിരിക്കുന്നത്. നവ ട്വിറ്റർ നയതന്ത്രം എന്നാണ് ഇതറിയപ്പെടുന്നത്. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ഹിലരി ക്ലിന്റൺ തുടങ്ങിയവർ ഉൾപ്പെടുന്ന പതിനഞ്ചു പേരുടെ പട്ടികയിലാണ് സുഷമ ഇടംപിടിച്ചിരിക്കുന്നത്. ഡൽഹിയിലെ എയിംസ് അശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഷമ സ്വരാജ് ജനങ്ങളുടെ പ്രശ്നങ്ങള
സുഷമ സ്വരാജിന്റെ ട്വിറ്റർ നയതന്ത്രത്തിന് ആഗോള അംഗീകാരം; ഫോറിൻ പോളിസി മാഗസിന്റെ ആഗോളചിന്തകരുടെ പട്ടികയിൽ വിദേശകാര്യമന്ത്രിയും; ഇടംപിടിച്ചത് ആംഗല മെർക്കലിനും ഹിലരിക്കുമൊപ്പം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ 'ട്വിറ്റർ നയതന്ത്രത്തിന്' ആഗോള അംഗീകാരം. അമേരിക്കൻ പ്രസിദ്ധീകരണമായ ഫോറിൻ പോളിസി മാഗസിൻ സുഷമയെ 2016ലെ അഗോള ചിന്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൈബർ സമൂഹികമാദ്ധ്യമമായ ട്വിറ്ററിലൂടെ സംവാദവും പ്രശ്‌നപരിഹാരവും സാധ്യമാക്കിക്കൊണ്ടുള്ള സുഷമയുടെ പുതിയ നയതന്ത്രമാണ് സുഷമയ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുത്തിരിക്കുന്നത്. നവ ട്വിറ്റർ നയതന്ത്രം എന്നാണ് ഇതറിയപ്പെടുന്നത്.
ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ഹിലരി ക്ലിന്റൺ തുടങ്ങിയവർ ഉൾപ്പെടുന്ന പതിനഞ്ചു പേരുടെ പട്ടികയിലാണ് സുഷമ ഇടംപിടിച്ചിരിക്കുന്നത്.
ഡൽഹിയിലെ എയിംസ് അശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഷമ സ്വരാജ് ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തുന്നതിലും കഴിയാവുന്ന സഹായം ഉറപ്പുവരുത്തുന്നതിലും ഏറെ പ്രശംസ നേടിയിരുന്നു.
വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷം ട്വിറ്ററിനെ തന്റെ പ്രധാന ആശയവിനിമയ ഉപധായിയാക്കി സുഷമ മാറ്റുകയുണ്ടായി. ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച വിദേശത്തും സ്വദേശത്തുമുള്ള ഒട്ടനവധിപ്പേരുടെ പ്രശ്‌നങ്ങൾക്ക് അവർ പരിഹാരമുണ്ടാക്കിയിരുന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തുവരികയാണ് സുഷമ. ഫോറിൻ പോളിസി മാഗസിന്റെ പട്ടികയിൽ ഇടംപിടിച്ചതിൽ പ്രധാനമന്ത്രി മോദി അടക്കമുള്ളവർ സുഷമയെ അനുമോദിച്ചു.