- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കാ ചോപ്രയ്ക്ക് പിന്നാലെ സുസ്മിതാ സെന്നിനും വിവാഹം; 42 കാരിയായ സുസ്മിതയുടെ വരൻ 27 കാരൻ; നടിയുടെ വിവാഹവാർത്ത പ്രചരിക്കുന്നത് ദത്തുമക്കൾക്കും കാമുകനുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചതോടെ
ബോളിവുഡ് സുന്ദരിയായ പ്രിയങ്കാ ചോപ്രയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മറ്റൊരു വിശ്വസുന്ദരിയായ സുസ്മിതാ സെന്നും വിവാഹത്തിനൊരുങ്ങുന്നുവെന്ന് സൂചന. ലോകത്തിനു മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായി മാറിയ താരം വിവാഹം കഴിക്കാതെ വർഷങ്ങൾക്കു മുൻപ് രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് ജീവകാരുണ്യ പ്രവർത്തികളുമായി കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടി ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്ക് വച്ചതോടെയാണ് വിവാഹ വാർത്തയും പ്രചരിക്കാൻ തുടങ്ങിയത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹമാൻ ഷാലും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ദത്തുമക്കൾക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചർച്ചകൾ തലപൊക്കുന്നത്. അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മിൽ വിവാഹിതാരകുമെന്നാണ് വിവരം. ഇത് വൈകാതെ തന്നെ സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.റൊഹ്മാൻ സുസ്മിയോ
ബോളിവുഡ് സുന്ദരിയായ പ്രിയങ്കാ ചോപ്രയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മറ്റൊരു വിശ്വസുന്ദരിയായ സുസ്മിതാ സെന്നും വിവാഹത്തിനൊരുങ്ങുന്നുവെന്ന് സൂചന. ലോകത്തിനു മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായി മാറിയ താരം വിവാഹം കഴിക്കാതെ വർഷങ്ങൾക്കു മുൻപ് രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് ജീവകാരുണ്യ പ്രവർത്തികളുമായി കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടി ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്ക് വച്ചതോടെയാണ് വിവാഹ വാർത്തയും പ്രചരിക്കാൻ തുടങ്ങിയത്.
42കാരിയായ സുസ്മിതയും 27കാരനായ റോഹമാൻ ഷാലും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ദത്തുമക്കൾക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചർച്ചകൾ തലപൊക്കുന്നത്.
അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മിൽ വിവാഹിതാരകുമെന്നാണ് വിവരം. ഇത് വൈകാതെ തന്നെ സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.റൊഹ്മാൻ സുസ്മിയോട് വിവാഹാഭ്യർഥന നടത്തിയെന്നും താരം സമ്മതം മൂളിയതിനാലാണ് പൊതു വേദികളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതെന്നുമാണ് പാപ്പരാസികളുടെ കണ്ടെത്തൽ.
സുസ്മിതയുടെ ദത്തു പുത്രിമാരായ റെനെയും അലീഷയുമായും റൊഹ്മാൻ അടുത്തതായും വാർത്തകൾ ഉണ്ട്. അമ്മയുടെ താൽപര്യത്തെ അലീഷയും റെനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചു. 42 കാരിയായ സുസ്മിതയും 27 കാരനായ റൊഹ്മാനും തമ്മിലുള്ള വിവാഹം 2019 ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.