ആൽബനി (കലിഫോർണിയ) : കലിഫോർണിയ ആൽബനി അപ്പാർട്ട്മെന്റിൽമാർച്ച് 9 ന് (2015) മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജയുംകലിഫോർണിയ യൂണിവേഴ്സിറ്റി സാൻഫ്രാൻസിസ്‌ക്കൊ ഡന്റിസ്ട്രി സ്‌കൂൾവിദ്യാർത്ഥിനിയുമായ റൺ ധീർ കൗറിന്റെ (37) കൊലകേസിൽ പ്രതിയെന്നുസംശയിക്കുന്ന കീത്ത് കെനാഡ് ആസ്ബറി (33) യെ പിടികൂടിയതായി മാർച്ച് 12ന് (2018) ആൽബനി പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

മാർച്ച് 28 ന് പ്രതിയെ അലമെഡ് കൗണ്ടി കോടതിയിൽ ഹാജരാക്കും. കൗർതാമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ബലം പ്രയോഗിച്ച് ആരുംകടന്നതായി കണ്ടെത്താനായില്ലെന്നും മരണത്തിൽ സംശയമില്ലെന്നുമാണു പൊലീസ്ആദ്യം പറഞ്ഞിരുന്നത്. ഇവർ ഉപയോഗിച്ചുന്ന കാർ പുറത്ത് പാർക്ക്ചെയ്തിട്ടുണ്ടായിരുന്നു. സംഭവം നടന്ന ചില ദിവസങ്ങൾക്കുള്ളിൽ ഇവർ
താമസിച്ചിരുന്ന സ്ഥലത്തുനിന്നും 2 മൈൽ അകലെയുള്ള പനാമ അവന്യുവിലെ ഒരുഗാർബേജ് കാനിൽ നിന്നും ക്രെഡിറ്റ് കാർഡ്, ഫോൺ, വാലറ്റ്, കാമറഎന്നിവ ഉൾപ്പെടുന്ന ഒരു ബാഗ് കണ്ടെത്തിയിരുന്നു.

മൂന്നു വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ആറ് കേസുകളിൽ പ്രതിയായി2015 മുതൽ കസ്റ്റഡിയിലായിരുന്ന ആസ്ബറിയുടെ പേരിൽ കൗറിന്റെ കൊലപാതകകുറ്റം ചുമത്തപ്പെട്ടത്. അൽമെഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ്അറിയിച്ചതാണിത്. കൗറിനെ കൊല ചെയ്തതിന്റെ കാരണം ഇതുവരെകണ്ടെത്തനായിട്ടില്ല. കൗർ കൊല്ലപ്പെട്ട മുറിയിൽ രക്തം തളംകെട്ടികിടന്നിരുന്നുവെന്നും ഒരു വെടിയുണ്ട കണ്ടെത്തിയിരുന്നതായുംകുടുംബാംഗങ്ങൾ പറയുന്നു. ഇന്റർ നാഷണൽ ഡന്റിസ്ട്രി പ്രോഗ്രാമിന്റെഭാഗമായി ഇവിടെ എത്തിയ കൗർ 2016 ൽ പഠനംപൂർത്തിയാക്കേണ്ടതായിരുന്നു.