- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങിനിടെയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടയിലായാൽ ഇനി ലൈസൻസ് റദ്ദാക്കും; റോഡപകടങ്ങൾ കുറയ്ക്കാൻ നിയമം കർശനമാക്കാനൊരുങ്ങി ഫ്രാൻസ്
രാജ്യത്ത് റോഡപകടങ്ങൾ പെരുകിവരുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനൊ രുങ്ങുകയാണ് ഫ്രാൻസ്. ഇതിന്റെ ഭാഗമായി വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ഇനി പിടിയിലായാൽ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം ഏറി വരുകയാണെന്നും, അപകടങ്ങളിൽ ഏറെയും ഉണ്ടാകുന്നത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്നും അധികൃതർ കണ്ടെത്തിയിരിക്കുന്നു. മൊബൈൽ ഉപയോഗം പോലെ തന്നെ രാജ്യത്തെ റോഡുകളിലെ വേഗപരിധി കുറയ്ക്കാനും പദ്ധതിയുണ്ട്. നിലവില 90 കി.മി വേഗത 80 കി.മി ആക്കിയായിരിക്കും കുറയ്ക്കും. ഇങ്ങനെ നിരവധി റോഡ് സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുകയോ. മെസേജ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുക. മൂന്ന് മാസത്തെക്ക് ഡ്രൈവേഴ്‌സ് പെർമിറ്റ് റദ്ദാക്കും. നിലവിൽ ഇത്തരം നിയമലംഘകർക്ക് 135 യൂറോ ഫൈനും മൂന്ന് പെനാലിറ്റി പോയിന്റുമാണ് പിഴയായി ഉള്ളത്.
രാജ്യത്ത് റോഡപകടങ്ങൾ പെരുകിവരുന്നതിനാൽ നിയമങ്ങൾ കർശനമാക്കാനൊ രുങ്ങുകയാണ് ഫ്രാൻസ്. ഇതിന്റെ ഭാഗമായി വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ഇനി പിടിയിലായാൽ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം ഏറി വരുകയാണെന്നും, അപകടങ്ങളിൽ ഏറെയും ഉണ്ടാകുന്നത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്നും അധികൃതർ കണ്ടെത്തിയിരിക്കുന്നു. മൊബൈൽ ഉപയോഗം പോലെ തന്നെ രാജ്യത്തെ റോഡുകളിലെ വേഗപരിധി കുറയ്ക്കാനും പദ്ധതിയുണ്ട്. നിലവില 90 കി.മി വേഗത 80 കി.മി ആക്കിയായിരിക്കും കുറയ്ക്കും. ഇങ്ങനെ നിരവധി റോഡ് സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുകയോ. മെസേജ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുക. മൂന്ന് മാസത്തെക്ക് ഡ്രൈവേഴ്‌സ് പെർമിറ്റ് റദ്ദാക്കും. നിലവിൽ ഇത്തരം നിയമലംഘകർക്ക് 135 യൂറോ ഫൈനും മൂന്ന് പെനാലിറ്റി പോയിന്റുമാണ് പിഴയായി ഉള്ളത്.