- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ പുഴയിൽ എറിഞ്ഞു കൊന്ന കോടതി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു; ഷിജുവിനെതിരെ നടപടി എടുത്തത് തലശ്ശേരി ജില്ലാ ജഡ്ജി
തലശേരി: പാനൂർ പാത്തിപാലത്ത് മകളെ പുഴയിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ തലശ്ശേരി കോടതിയിലെ ജീവനക്കാരനെ സസ്പെന്റ് ചെയ്തു. പത്തായക്കുന്നിലെ കെ.പി.ഷിജുവിനെയാണ് സസ്പെൻഡ് ചെയ്തത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിൻ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്.
തലശേരി കുടുംബകോടതിയിലെ റിക്കാർഡ്സ് അറ്റൻഡറാണ് ഷിജു. പുഴയിലേക്ക് തള്ളിയിട്ട മകളെ കൊന്ന കേസിൽ ഷിജു പ്രതിയായതിനെ തുടർന്നാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ജില്ലാ ജഡ്ജ് ജോബിൻ സബാസ്റ്റ്യനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഒരാഴ്ച മുൻപാണ് ഷിജു തന്റെ ഭാര്യയേയും മകളെ പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്.
ഭാര്യ സോനയെ നാട്ടുകാർ രക്ഷിച്ച് കരയ്ക്കു കയറ്റി. ണ്ടു വയസുകാരി അൻവിതയെ പുഴയിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരിൽ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോൾ റിമാൻഡിലാണ്.
മറുനാടന് ഡെസ്ക്