- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്കോടിയോളം രൂപ വില; ഒറ്റ ദിവസം കൊച്ചിയിൽ വിറ്റത് ഏഴ് എം ജി ഗ്ലോസ്റ്റർ; പ്രീമിയം എസ് യു വിക്ക് പുതിയ വിൽപ്പന റെക്കോർഡ്
കൊച്ചി: റോഡിറങ്ങുമ്പോൾ അരക്കോടിയോളം വില വരുന്ന എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം എസ് യു വി ഗ്ലോസ്റ്ററിന് വിൽപന റെക്കോർഡ്. ഒറ്റദിവസം കൊണ്ട് ഏഴു എസ് യു വികളാണ് കൊച്ചിയിൽ വിതരണം ചെയ്തത്. കേരളത്തിൽ ഇത്ര വിലവരുന്ന വേറൊരു എസ് യു വിയും ഒറ്റദിവസം ഏഴെണ്ണം വിതരണം ചെയ്തിട്ടില്ല
എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം എസ്യുവി ഗ്ലോസ്റ്ററിനും പ്രശസ്തമായ ബ്രിട്ടീഷ് ബ്രാൻഡിനെതിരേയും സമൂഹ മാധ്യമത്തിൽ തെറ്റിദ്ധാരണാജനകമായ വ്യാജവാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ വ്യാജ വാർത്തകൾ പ്രീമിയം എസ് യു വിന്റെ വിപണയെ സ്വാധീനിക്കാനായില്ല. ഇതിന്റെ തെളിവാണ് ഈ വിൽപന റെക്കോർഡ്.
ഈ വിഭാഗത്തിൽ ആദ്യമായി ലെവൽ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായെത്തുന്ന എം ജി ഗ്ലോസ്റ്ററിന് നാലു വകഭേദങ്ങളിലായി ആറ്, ഏഴ് സീറ്റ് മോഡലുകളുണ്ട്. 28.98 ലക്ഷം മുതലാണ് എക്സ്ഷോറൂം വില. അടിസ്ഥാന വകഭേദമായ സൂപ്പർ (7 സീറ്റിന്) 28.98 ലക്ഷം രൂപയും സ്മാർട്ട് (6 സീറ്റിന്) 30.98 ലക്ഷം രൂപയും ഷാർക്ക് (7 സീറ്റിന്) 33.68 ലക്ഷം രൂപയും ഷാർപ്പ് (6 സീറ്റിന്) 33.98 ലക്ഷം രൂപയും സേവി (6 സീറ്റിന്) 35.38 ലക്ഷം രൂപയുമാണ് വില.
സൂപ്പർ, സ്മാർട് എന്നീ വേരിയന്റുകൾ 163 പിഎസ് കരുത്തോടെ 2-ലീറ്റർ ടർബോ ഡീസൽ എൻജിനോടെയും ഷാർപ്, സേവി എന്നീ പതിപ്പുകൾ 218 പിഎസ് കരുത്തുള്ള 2-ലീറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനോടെയുമാണു ലഭിക്കുക. ടർബോ മോഡൽ 2-വീൽ ഡ്രൈവും ട്വിൻ ടർബോ 4-വീൽ ഡ്രൈവുമാണ്.
ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന നിരവധി ഫീച്ചറുകൾ ഗ്ലോസ്റ്ററിലുണ്ട്. മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളവും മികച്ചതാണ്. ത്രീ സോൺ എസി, വെന്റിലേറ്റഡ് സീറ്റുകൾ, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ബ്ലൈൻഡ് സ്പോട്ട് മോനിറ്റർ, ട്രാക്ഷൻ കൺട്രോൾ, മൂന്നു റോ സീറ്റുകൾക്കുമുള്ള കർട്ടൻ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.