മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന സുവർണപുരുഷന്റെ ടീസറെത്തി. നവാഗതനായ സുനിൽ പൂവേലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്നസെന്റാണ് നായകൻ.ഒരു പ്രദേശത്തെ മോഹൻലാൽ ആരാധകരുടെ കഥയാണ് സുവർണപുരുഷൻ എന്ന ചിത്രം പറയുന്നത്. റപ്പായി എന്ന തിയേറ്റർ ഓപ്പറേറ്ററായാണ് ഇന്നസെന്റ് ചിത്രത്തിൽ എത്തുന്നത്.

മോഹൻലാൽ എന്ന സൂപ്പർ താരത്തെ ഒരു പ്രദേശത്തെ ആളുകൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. ഇരിങ്ങാലക്കുടയിലെ സാങ്കൽപ്പിക സിനിമാ തീയേറ്ററായ മേരിമാതയിൽ പുലിമുരുകൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ജീസ് ലാസറും ലിറ്റി ജോർജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്നസെന്റിന് പുറമേ ലെന. ശ്രീജിത് രവി, ശശി കലിംഗ, ബിജു കുട്ടൻ എന്നിവരും അഭിനയിക്കുന്നു. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.