തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി, കൊല്ലത്തിനും വിശാഖപട്ടണത്തിനുമിടയിൽ സുവിധ സ്‌പെഷ്യൽ ദ്വൈവാര ട്രെയിനുകൾ ഓടിക്കും. 

വിശാഖപട്ടണം-കൊല്ലം സുവിധ സ്‌പെഷൽ ട്രെയിൻ (നമ്പർ 82855) വിശാഖപട്ടണത്ത് നിന്നും ഈ മാസം 19 മുതൽ അടുത്തമാസം 11 വരെയുള്ള ശനി, വ്യാഴം ദിവസങ്ങളിൽ വിശാഖപട്ടണത്ത് നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട്, തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 3.45ന് കൊല്ലത്തെത്തും.

കൊല്ലം- വിശാഖപട്ടണം സുവിധ സ്‌പെഷൽ ട്രെയിൻ (നമ്പർ 82856) കൊല്ലത്ത് നിന്നും ഈ മാസം 21 മുതൽ അടുത്ത മാസം 13 വരെയുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ 5.45ന് പുറപ്പെട്ട്, ചൊവ്വ, ശനി ദിവസങ്ങളിൽ രാത്രി 11 ന് വിശാഖപട്ടണത്തെത്തും.
ഈ ട്രെയിനുകളിൽ ഒരു സെക്കന്റ് എസി, 2 തേർഡ് എസി, 7 സ്ലീപ്പർ ക്ലാസ്സ്, 4 ജനറൽ സെക്കന്റ് ക്ലാസ്സ്, 2 ലഗ്ഗേജ് കം ബ്രേക്ക് വാൻ ബോഗികൾ ഉണ്ടായിരിക്കും.

കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടെ, കട്പാടി, റെനിഗുണ്ട, നെല്ലൂർ, ഓങ്കോൾ, തെനാലി, വിജയവാഡ, എലൂരു, സമൽകോട്ട്, അങ്കപ്പള്ളി, ദുവ്വാധ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ടാകും.