നിശ്ചിതകാല നിരാഹാര സമരത്തിന് വിട.....

ഒറ്റയാൾ പോരാട്ടം ഔദ്യോഗികമാകുന്നു.....

മംഗളം ടെലിവിഷനിലെ സമര വിഷയം ഇനി എന്റേതല്ല...

ഒറ്റയാളിൽ നിന്നും സമര വിഷയം കേരള പത്രപർത്തക യൂണിയൻ തിരുവനന്തപുരം യൂണിറ്റും അവർ മുഖേന സംസ്ഥാനഘടകവും ഏറ്റെടുത്തു. ഇനി അവർ നിശ്ചയിക്കട്ടെ കാര്യങ്ങൾ. അവരുടെ ആവശ്യവും ഉറപ്പും മാനിച്ച് മംഗളം ടെലിവിഷന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം നിറുത്തിവച്ചു.

ഇത് ഇന്നത്തെ സത്യം :-

'''KUWJ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുമായുള്ള മണിക്കൂറുകളുടെ ചർച്ചയിൽ ഒരിടത്തും ഒരിക്കലും സ്വന്തം കാര്യം ഉന്നയിച്ചിട്ടില്ല. ഇനിയൊട്ടും ഇല്ല ഒരു തരിമ്പ് പോലും ഇല്ല''''

സ്വന്തം അവകാശസംരക്ഷണത്തിന് എല്ലാ നിയമവഴികളിലൂടെയുമുള്ള പോരാട്ടം സ്വന്തമായി സ്വതന്ത്രമായി തുടരും..

KUWJ ക്കത് വെല്ലുവിളിയാണ്.

കാരണം 2017 നവംബർ 11 ന് മുഴുവൻ തൊഴിലാളികളുടേയും സമരത്തിന് കാരണമായ ഇപ്പോൾ ഉള്ളവരും അവർ പോയാൽ ആ സ്ഥാനത്തേക്ക് വരുന്ന 150 ഓളം ജീവനക്കാരുടെ ഭാവി അടയാളങ്ങളായ, അവകാശങ്ങളായ 'ഓഫർ ലെറ്റർ' 'അപ്പോയിന്റ്‌മെന്റ് ലെറ്റർ' 'കൺഫർമേഷൻ ലെറ്റർ' മാസം ആദ്യ ആഴ്ച അക്കൗണ്ടിൽ വരുന്ന 'ശമ്പളം' 'പി എഫ്' 'ഇൻഷുറൻസ്' തുടങ്ങിയവ ഇന്നും
ആ സ്ഥാപനത്തിൽ എല്ലാ ജീവനക്കാർക്കും സ്വപ്നം മാത്രം. കൂടാതെ വനിതകൾക്ക് അടക്കം ആത്മാഭിമാനത്തോടെയുള്ള തലയുയർത്തി നിൽപ്പും.. ആ സ്വപ്നം ജീവനക്കാർക്ക് പോൻ താലത്തിൽ വച്ചു സമ്മാനിക്കാൻ കേരള പത്രപ്രവർത്തക യൂണിയന് സാധിക്കട്ടെ...

എന്തായാലും എല്ലാ രേഖകളും ലഭ്യമായതിന് ശേഷമാണ് ഈ സ്ഥാപനത്തിൽ ഞാൻ ജോയിൻ ചെയ്തത് (തെളിവ് ചിത്രങ്ങളിൽ) അവിടെയും സ്വകാര്യ ആവശ്യം ഇല്ലായിരുന്നു.

എന്തായിരുന്നു സമര പ്രചോദനം

കെ എസ് ആർ ടി സി ശമ്പളം പെൻഷൻ മുടക്കവുമായി ബന്ധപ്പെട്ട് രാവിലെ 10 - 12 വാർത്തയിൽ എസ് വി പ്രദീപ് എന്ന അവതാരകൻ അധികൃതരെ മണിക്കൂറുകൾ ചോദ്യം ചെയ്യുന്നു. അപ്പോൾ ഒരു ഉൾവിളി ഇതിനെക്കാൾ കഷ്ടമല്ലേ നികൃഷ്ടമല്ലേ നിന്റെ സ്ഥാപനം നിന്നോട് നിന്റെ സഹജീവനക്കാരോട് ചെയ്യുന്നത്..

സ്വന്തം ശമ്പളത്തിനായി19 02 18 12.15 pm ന് മുഴുവൻ അധകൃതർക്കും ഇ മെയിൽ ഇട്ടു. (തെളിവ് ചിത്രങ്ങളിൽ)

വനിതാജീവനക്കാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏറ്റാൽ എന്താണ് ചെയ്യുന്നത്. ചോദിക്കാൻ ധൈര്യമുണ്ടോ?

വീട്ടിലിരുന്ന എന്നോട് രണ്ട് ജീവനക്കാർ നിരവധി തവണ ടെലിഫോണിൽ പരാതി പറഞ്ഞിട്ടാണ് എനിക്ക് സ്വകാര്യമായി ഒരു വിധ ആവശ്യവും ഇല്ലാത്ത വനിത ജീവനക്കാരുടെ കാര്യം ഏറ്റെടുത്തത്. മൂന്ന് വനിതാ വാർത്താ അവതാരകരുടെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ സ്ഥാപന മേധാവിയോട് 19 02 18 സന്ധ്യയ്ക്ക് 10 മിനിട്ട് ടെലിഫോണിലും 20 02 18 രാവിലെ 6 മണിക്ക് വാട്‌സാപ്പിലും ഔദ്യോഗികമായി പരാതി പറഞ്ഞത്. (തെളിവ് ചിത്രങ്ങൾ). എന്റെ സഹോദരി ആയിരുന്നു ഇത്തരത്തിൽ പരാതി പറഞ്ഞിരുന്നെങ്കിൽ ലാപ് ടോപ് എടുത്ത് മാറ്റാൻ പറഞ്ഞവൻ ഏതു കോമ്പനാണേലും അവന്റെ അണപ്പല്ലത്രയും അടിച്ച് താഴത്തിട്ടേനെ..

അവകാശപ്പോരാട്ടത്തിന്റെ തീയതികളും സമയവും ചിത്രങ്ങളിൽ കാണുക..അടുത്ത ദിവസം 20 02 18 ട്രാൻസ്ഫർ ഓർഡർ (തെളിവ് ചിത്രങ്ങളിൽ) അതാണ് സ്ഥാപന മേധാവിയുടെ മാധ്യമ ധർമ്മം

പരാതിക്കാർക്കൊക്കെ പണിഷ്‌മെന്റ്..അപ്പോ കുറ്റക്കാരോ?? അധർമ്മം ആണിത് അനീതി ആണിത്....

അനീതി പിന്തുടരുന്ന സ്വന്തം ഇടത്തെ ചോദ്യം ചെയ്തില്ലെങ്കിൽ പിന്നെന്ത് മാധ്യമ ധർമ്മം!? അവകാശപ്പോരാട്ടം!? പിന്നെ അന്യനെ കാണുമ്പോൾ കുരയ്ക്കുന്നതിലെ ധർമ്മമെന്ത്!?

ഉദരനിമിത്തം ബഹുകൃത വേഷം....

സത്യം വിജയിക്കട്ടെ... ധർമ്മം പുലരട്ടേ ...

''സത്യം വദ ധർമ്മം ചര''

(എസ് വി പ്രദീപ് ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)